ad
Deshabhimani

വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങി വരണം; അമ്പാട്ടി റായിഡു

വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങി വരണം; അമ്പാട്ടി റായിഡു

വിരാട് കോഹ്‌ലി

വെബ് ഡെസ്ക്

Published on Mar 29, 2026, 05:45 PM | 1 min read

മുംബൈ : വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരികെയെത്തണമെന്ന് മുൻ ഇന്ത്യൻ താരം അമ്പാട്ടി റായിഡു ആവശ്യപ്പെട്ടു. ഇന്ത്യൻ ടീമിന് ടെസ്റ്റ് ക്രിക്കറ്റിൽ സ്ഥിരത കുറയുന്ന സാഹചര്യത്തിൽ, കോഹ്‌ലിയെ പോലുള്ള പരിചയസമ്പന്നനായ താരത്തിന്റെ സാന്നിധ്യം നിർണായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. 123 ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച കോഹ്‌ലി 47 റൺസ് ശരാശരിയിൽ 9230 റൺസും, 30 സെഞ്ചുറിയും 31 അർധസെഞ്ചുറിയും കോഹ്‌ലി നേടിയിട്ടുണ്ട്.


ഇക്കൊല്ലത്തെ ഐപിഎൽ സീസണിലെ ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിനെ വിജയത്തിലേക്ക് നയിച്ചത് കോഹ്‌ലിയുടെ തകർപ്പൻ പ്രകടനമായിരുന്നു. 38 പന്തിൽ 69 റൺസുമായി പുറത്താകാതെ നിന്ന കോഹ്‌ലിയുടെ ഈ ഇന്നിങ്‌സിന് പിന്നാലെയാണ് റായിഡുവിന്റെ പ്രതികരണം. 202 റൺസ് വിജയലക്ഷ്യം പതിനാറാം ഓവറിൽ ആർസിബി മറികടന്നു. കോഹ്‌ലിക്ക് ഇനിയും ക്രിക്കറ്റിൽ അഞ്ചോ ആറോ വർഷങ്ങൾ ബാക്കിയുണ്ടെന്നും, അദ്ദേഹം നായകനായി ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തണമെന്നും റായിഡു ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.







deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home