ad
Deshabhimani

വയനാട്ടിൽ എഞ്ചിനീയറിം​ഗ് കോളേജിൽ വിദ്യാർഥിക്ക് ഷി​ഗെല്ല സ്ഥിരീകരിച്ചു

....
വെബ് ഡെസ്ക്

Published on Jul 21, 2026, 06:54 AM | 1 min read

കൽ‌പ്പറ്റ: വയനാട്ടിൽ വീണ്ടും ഷിഗെല്ല. വയനാട് ഗവ. എൻജിനിയറിങ് കോളേജ് വിദ്യാർഥിക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതേ കോളേജിലെ നാലു വിദ്യാർഥികളും രോഗലക്ഷണങ്ങളോടെ ചികിത്സതേടിയിട്ടുണ്ട്.ദിവസങ്ങൾക്കുമുൻപ്‌ ചികിത്സതേടിയെത്തിയ വിദ്യാർഥിയുടെ പരിശോധനാഫലം തിങ്കളാഴ്ചയാണ് പുറത്തുവന്നത്. മാനന്തവാടി എൻഞ്ചിനീയറിങ് കോളേജ് ഹോസ്റ്റൽ കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പ് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഡിഎംഒയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേരും. ഒരു മാസത്തിനു ശേഷമാണ് ജില്ലയിൽ വീണ്ടും ഷിഗെല്ല സ്ഥിരീകരിക്കുന്നത്.


രോഗലക്ഷണങ്ങളോടെ ചികിത്സതേടിയവരിൽ ഒരാൾ കോളേജ് ഹോസ്റ്റലിലും മറ്റു മൂന്നുപേർ പുറമേയും താമസിക്കുന്നവരാണ്. ഷിഗെല്ല സ്ഥിരീകരിച്ചതോടെ തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്ത് പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home