ad
Deshabhimani

ഉത്തരാഖണ്ഡിൽ കനത്ത മഴ; ഡെറാഡൂൺ-മസൂറി റോഡിൽ വിള്ളൽ രൂപപ്പെട്ടതിനെത്തുടർന്ന് ഗതാഗതം നിരോധിച്ചു

UTTARAKHAND

ഡെറാഡൂൺ-മസൂറി ഹൈവേയിൽ രൂപപ്പെട്ട വിള്ളലുകൾ| Photo Credit:India Today

വെബ് ഡെസ്ക്

Published on Jul 21, 2026, 07:46 AM | 1 min read

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ റെഡ് അലേർട്ടിന്റെ പശ്ചാത്തലത്തിൽ പെയ്യുന്ന കനത്ത മഴ ജനജീവിതം സ്തംഭിപ്പിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.


ഇതിനിടെ, പാനി വാല ബണ്ടിന് സമീപമുള്ള ഡെറാഡൂൺ-മസൂറി റോഡിൽ വിള്ളലുകൾ രൂപപ്പെട്ടതിനെത്തുടർന്ന് അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെ ഈ പാതയിലൂടെയുള്ള വാഹനഗതാഗതം അധികൃതർ പൂർണ്ണമായി നിരോധിച്ചു.


തുടർച്ചയായ ശക്തമായ മഴയെത്തുടർന്ന് ഹൈവേയിൽ വിള്ളലുകൾ പ്രത്യക്ഷപ്പെടുകയും റോഡിന്റെ സുരക്ഷിതത്വം അവതാളത്തിലാവുകയും ചെയ്തതോടെയാണ് മുൻകരുതൽ നടപടിയെന്ന നിലയിൽ ഈ തീരുമാനം എടുത്തത്.


യാതൊരുവിധ അപായസാധ്യതകളും ഒഴിവാക്കാൻ ബാധിത പ്രദേശത്തെ ഗതാഗതം പൂർണ്ണമായി തടയുകയായിരുന്നു. നേരത്തെ സുരക്ഷിതമായി വാഹനങ്ങൾ കടന്നുപോകാൻ ഒരു വരിയിലൂടെ മാത്രമായി ഗതാഗതം ക്രമീകരിച്ചിരുന്നെങ്കിലും, റോഡിന്റെ അവസ്ഥ കൂടുതൽ മോശമായതോടെയാണ് പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയത്.


ഉത്തരാഖണ്ഡിലെ മലയോര ജില്ലകളിൽ തുടരുന്ന മഴ മണ്ണിടിച്ചിലിനും റോഡുകൾ ഇടിയുന്നതിനും പാറകൾ അടർന്നുവീഴുന്നതിനും ഉള്ള സാധ്യത വർദ്ധിപ്പിച്ചിട്ടുണ്ട്. സാഹചര്യം അധികൃതർ കർശനമായി നിരീക്ഷിച്ചു വരികയാണ്. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് താമസക്കാരോടും വിനോദസഞ്ചാരികളോടും ഭരണകൂടം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.


സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. അതിനാൽ ജനങ്ങൾ കാലാവസ്ഥാ മുന്നറിയിപ്പുകളും പ്രാദേശിക ഭരണകൂടത്തിന്റെ നിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്ന് അധികൃതർ ആവർത്തിച്ച് അഭ്യർത്ഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home