കോഹ്‌ലിക്കായി ഇംഗ്ലീഷ് കൗണ്ടി ടീം


Sports Desk
Published on May 20, 2025, 04:18 AM | 1 min read
ലണ്ടൻ
ടെസ്‌റ്റ് ക്രിക്കറ്റിൽനിന്ന് വിരമിച്ച വിരാട് കോഹ്‌ലിക്കായി ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് ടീമായ മിഡിൽസെക്‌സ് രംഗത്ത്. ഐപിഎൽ കഴിഞ്ഞാൽ കോഹ്‌ലിയുമായി സംസാരിക്കും. ഇക്കാര്യത്തിലുള്ള താൽപ്പര്യം ക്ലബ് ഡയറക്‌ടർ അലൻ കോൾമാൻ അറിയിച്ചു. കോഹ്‌ലി കുടുംബസമേതം ലണ്ടനിൽ സ്ഥിരതാമസമാക്കുമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് മിഡിൽസെക്‌സ് താൽപ്പര്യം കാണിക്കുന്നത്. ന്യൂസിലൻഡ് മുൻ ക്യാപ്‌റ്റൻ കെയ്‌ൻ വില്യംസൺ ഈ ടീമിൽ കളിക്കുന്നുണ്ട്.
0 comments