ad
Deshabhimani

'അടിയോടടി, ഇവന് 14 വയസാണെന്ന് കരുതുന്നില്ല'; വൈഭവിന്റെ പ്രായത്തിൽ ഹെയ്ഡന് സംശയം; തിരുത്തി രവിശാസ്ത്രി

vaibhav suryavanshi
വെബ് ഡെസ്ക്

Published on Oct 16, 2025, 04:12 PM | 1 min read

തിരുവനന്തപുരം: മങ്കൂസ് ബാറ്റുമായെത്തി ബോളർമാരെ വിറപ്പിച്ചിരുന്ന ഓസീസ് താരമാണ് മാത്യു ഹെയ്ഡൻ. ഹെയ്‌ഡൻ ഇന്ത്യൻ ബാറ്റ്‌സ്മാനും ബിഹാർ സ്വദേശിയുമായ വൈഭവ് സൂര്യവംശിയുടെ പ്രായത്തിൽ സംശയം ഉന്നയിച്ച വാർത്തയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ചാ വിഷയം.


ഇന്ത്യയുടെ മുൻ താരവും കമന്ററേറ്ററുമായ രവി ശാസ്ത്രിയാണ് വിവരം പങ്കുവെച്ചത്. ഗുജറാത്തിനെതിരെ കഴിഞ്ഞ ഐ പി എല്ലിൽ ഒരു ഇന്ത്യൻ താരത്തിന്റെ വേഗമേറിയ സെഞ്ച്വറി നേടിയ സമയത്തായിരുന്നു സംഭവം. തീതുപ്പുന്ന എല്ലാ ബോളർമാരെയും പായിച്ച വൈഭവിന്റെ പ്രകടനമാണ് സംശയത്തിന് കാരണം. ഇവന് 14 വയസാണെന്നത് കരുതുന്നില്ലെന്ന് എന്നോട് ഹെയ്‌ഡൻ പറഞ്ഞു എന്നാണ് ശാസ്ത്രി പങ്കുവെച്ചത്.


ഐപിഎല്ലിൽ ഗുജറാത്ത്‌ ടൈറ്റൻസിനെതിരെ 38 പന്തിൽ 101 റണ്ണാണ്‌ അന്ന് താരം അടിച്ചുകൂട്ടിയത്‌. തോൽവികളിൽ തളർന്നുവീണ രാജസ്ഥാൻ റോയൽസിന്‌ എട്ട്‌ വിക്കറ്റിന്റെ ജയവുമൊരുക്കി. 210 റൺ ലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാൻ 15.5 ഓവറിലാണ്‌ ജയംകുറിച്ചത്‌.ഐപിഎൽ ചരിത്രത്തിലെ 18 വർഷത്തിനിടയിൽ ഇത്തരമൊരു ബാറ്റിങ്‌ പ്രകടനം ആദ്യം. ട്വന്റി 20 ക്രിക്കറ്റിൽ ഇത്രയും ചെറുപ്പത്തിൽ സെഞ്ചുറി നേടുന്ന ആദ്യ താരമായി. 14 വർഷവും 32 ദിവസവുമായിരുന്നു അന്ന് പ്രായം. മഹാരാഷ്‌ട്രയുടെ വിജയ്‌ സോളിന്റെ പേരിലുള്ള റെക്കോഡ്‌ തിരുത്തി. 18 വർഷവും 118 ദിവസവുമായിരുന്നു സെഞ്ചുറി നേടുമ്പോൾ സോളിന്റെ പ്രായം.


37 പന്തിൽ സെഞ്ചുറിയടിച്ച യൂസഫ്‌ പഠാന്റെ പേരിലായിരുന്നു ഒരു ഇന്ത്യൻ താരത്തിന്റെ വേഗമേറിയ സെഞ്ചുറി. ഐപിഎല്ലിൽ വെസ്‌റ്റിൻഡീസുകാരൻ ക്രിസ്‌ ഗെയ്‌ലിനുപിന്നിൽ രണ്ടാമനായി സൂര്യവംശി. ഗെയ്‌ൽ 30 പന്തിലാണ്‌ സെഞ്ചുറി നേടിയത്‌.


അതേ സമയം വൈഭവിന്റെ പ്രായം സംബന്ധിച്ച് മുൻപും ചർച്ചകളുണ്ടായിരുന്നു. എന്നാൽ ഇതിനെയെല്ലാം തള്ളിക്കളഞ്ഞ് മുൻപ് തന്നെ ജൂനിയർ തലത്തിൽ ദേശീയ ടീമിന് വേണ്ടി കളിച്ച സമയത്ത് ബിസിസിഐയുടെ പ്രായ പരിശോധനയിൽ വിജയിച്ച താരമാണ് വൈഭവ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home