ad
Deshabhimani

print edition പുതിയ തുടക്കത്തിന്‌ ഇന്ത്യ; വൈഭവം ഇനി 
ഇന്ത്യൻ കുപ്പായത്തിൽ

Vaibhav.jpg
വെബ് ഡെസ്ക്

Published on Jun 07, 2026, 01:15 AM | 1 min read

മുംബൈ: വൈഭവ്‌ സൂര്യവംശിയുടെ ഇന്ദ്രജാലം ഇനി ഇന്ത്യൻ കുപ്പായത്തിൽ. അയർലൻഡിനെതിരെ അരങ്ങേറിയാൽ പതിനഞ്ചുകാരന് അത്‌ റെക്കോഡാകും. പതിനാറ്‌ വയസ്‌ തികയുന്നതിന്‌ മുന്പ്‌ ഇന്ത്യക്കായി കളിച്ച ആദ്യ ഇന്ത്യക്കാരനെന്ന റെക്കോഡാണ്‌ സ്വന്തമാകുക.


സച്ചിൻ ടെൻഡുൽക്കറുടെ രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റം 16 വർഷവും 205 ദിവസവുമുള്ളപ്പോഴായിരുന്നു. ടെസ്‌റ്റിലായിരുന്നു ഇത്‌. ഏകദിനത്തിൽ 16 വർഷവും 238 ദിവസമുള്ളപ്പോൾ അരങ്ങേറി. വാഷിങ്‌ടൺ സുന്ദറാണ്‌ ട്വന്റി20 കളിച്ച പ്രായം കുറഞ്ഞ താരം. അരങ്ങേറുന്പോൾ പതിനെട്ട്‌ വയസായിരുന്നു.


ഇ‍ൗ മാസം 26നാണ്‌ അയർലൻഡുമായുള്ള ആദ്യ കളി. 15 വർഷവും 71 ദിവസവുമാണ്‌ വൈഭവിന്റെ ഇപ്പോഴത്തെ പ്രായം. ഇ‍ൗ സീസൺ ഐപിഎല്ലിൽ 776 റണ്ണടിച്ചുകൂട്ടിയ ഇടംകൈയൻ ബാറ്റർ മികച്ച താരവും യുവതാരവും മികച്ച റണ്ണടിക്കാരനുമായി തെരഞ്ഞെടുക്കപ്പെട്ടു. 237.30 ആണ്‌ പ്രഹരശേഷി. അയർലൻഡ്‌, ഇംഗ്ലണ്ട്‌ പര്യടനത്തിന്‌ മുന്പ്‌ ഇന്ത്യ എ ടീമിനായും കളിക്കും.


ശ്രേയസ്‌ അയ്യർ നയിക്കുന്ന ഇന്ത്യൻ ടീമിൽ വൈഭവിനെ ക‍ൂടാതെ പേസർ പ്രിൻസ്‌ യാദവും ഉൾപ്പെട്ടു. ഏഷ്യൻ ഗെയിംസിനുള്ള ടീമിൽ പേസർ ജസ്‌പ്രീത്‌ ബുമ്രയെ ഉൾപ്പെടുത്തി.


ഇതിനിടെ പരിക്കേറ്റ്‌ പുറത്തായ വിരാട്‌ കോഹ്‌ലിക്ക്‌ പകരം യശസ്വി ജയ്‌സ്വാൾ അഫ്‌ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ടീമിൽ ഇടംപിടിച്ചു.


ഇന്ത്യൻ ടീം: ശ്രേയസ്‌ അയ്യർ, അഭിഷേക്‌ ശർമ, സഞ്‌ജു സാംസൺ, ഇഷാൻ കിഷൻ, ശിവം ദുബെ, തിലക്‌ വർമ, നിതീഷ്‌ കുമാർ റെഡ്ഡി, അക്‌സർ പട്ടേൽ, വാഷിങ്‌ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്‌ണോയ്, മുഹമ്മദ്‌ സിറാജ്‌, ഹർഷിത്‌ റാണ, അർഷ്‌ദീപ്‌ സിങ്‌, പ്രിൻസ്‌ യാദവ്‌, വൈഭവ്‌ സൂര്യവംശി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home