ad
Deshabhimani

മാടപ്പള്ളിയിൽ ആന ഇടഞ്ഞു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 07, 2026, 02:03 AM | 1 min read

ചങ്ങനാശേരി

മാടപ്പള്ളിയിൽ ആന ഇടഞ്ഞു. സ്വകാര്യ വ്യക്തി പാട്ടത്തിനെടുത്ത ഉണ്ണിപ്പിള്ളി ഗണേശൻ എന്ന ആനയാണ് ഇടഞ്ഞത്. ശനി വൈകിട്ട് മാടപ്പള്ളി പൂവത്തുംമൂടിന് സമീപത്തെ തോട്ടത്തിലാണ് ആനയെ തളച്ചിരുന്നത്. ഇവിടെനിന്നും വടം പൊട്ടിച്ച് ഓടുകയായിരുന്നു. റോഡിലൂടെ ഓടി മാടപ്പള്ളി ക്ഷേത്രത്തിന് സമീപത്തെ റബർ തോട്ടത്തിലെത്തി. പാപ്പാൻമാർ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആന വഴങ്ങിയില്ല. വനംവകുപ്പ്‌ ഉദ്യോഗസ്ഥരെത്തി മയക്കുവെടിവച്ച്‌ ആനയെ തളച്ചു. ​രാത്രി ആനയുടെ അടുക്കലെത്താൻ പാപ്പാൻമാർ ശ്രമിച്ചെങ്കിലും ആന പൂർണമായും മയങ്ങിയിരുന്നില്ല. തുടർന്ന്, ഏറെനേരത്തെ ശ്രമഫലമായാണ്‌ ആനയെ തളച്ചത്‌. ഇടഞ്ഞ് ഓടുന്നതിനിടയിൽ റോഡരികിൽ പാർക്ക് ചെയ്ത സ്‌കൂട്ടറിനും ബൈക്കിനും തകരാർ സംഭവിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home