പഠനോപകരണങ്ങൾ ഏറ്റുവാങ്ങി

പുത്തൻകുളങ്ങര ചെങ്കിലാത്ത് എൽപി സ്കൂളിൽ പഠനോപകരണ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ബി കെ പ്രസാദ് ഉദ്ഘാടനംചെയ്യുന്നു
മാന്നാർ
കുട്ടമ്പേരൂർ ശാന്തിനിവാസ് ചാരിറ്റബിൾ സൊസൈറ്റിയും ലഗസി ലെതർ വേൾഡും പുത്തൻകുളങ്ങര ചെങ്കിലാത്ത് എൽപി സ്കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബി കെ പ്രസാദിൽനിന്ന് പ്രധാനാധ്യാപിക കെ ഷൈലജ പഠനോപകരണങ്ങൾ ഏറ്റുവാങ്ങി. സതീഷ് ശാന്തിനിവാസ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ജി കൃഷ്ണകുമാർ, അനീഷ് വി കുറുപ്പ്, സതീഷ് കുമാർ, ബിന്ദു കളരിക്കൽ, സുരേഷ് തെക്കേകാട്ടിൽ, ഹരി കുട്ടമ്പേരൂർ, കോശി പൂവടിശ്ശേരിൽ, സുഭാഷ് ബാബു, സലിം ചാപ്രായിൽ, വിനീത സുജൻ എന്നിവർ സംസാരിച്ചു.









0 comments