ad
Deshabhimani

പ്രദേശം വെള്ളപ്പൊക്ക ഭീഷണിയില്‍

പൊള്ളക്കട ഏന്പംകുണ്ടില്‍ 
തോടിന്റെ ബണ്ട് തകര്‍ന്നു

പൊള്ളക്കട ഏന്പംകുണ്ട് തോടിന്റെ ബണ്ട് തകര്‍ന്നപ്പോള്‍

പൊള്ളക്കട ഏന്പംകുണ്ട് തോടിന്റെ ബണ്ട് തകര്‍ന്നപ്പോള്‍

വെബ് ഡെസ്ക്

Published on Jun 07, 2026, 02:09 AM | 1 min read

പുല്ലൂര്‍ പൊള്ളക്കട

ഏന്പംകുണ്ടില്‍ പടിഞ്ഞാറുഭാഗത്ത് ദേശീയപാതക്ക് സമീപമുള്ള തോടിന്റെ ബണ്ട് ശക്തമായ മഴയില്‍ തകര്‍ന്നു. ഇതോടെ ഏന്പംകുണ്ടില്‍ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് കടക്കാന്‍ ആളുകള്‍ ആശ്രയിക്കുന്ന ഇരുന്പ് പാലം അപകടാവസ്ഥയിലായി. പാലം ഏത് സമയത്തും വീഴാവുന്ന സ്ഥിതിയിലാണ്. താഴെ വെള്ളം കുത്തിയൊഴുകുന്പോള്‍ ഈ പാലത്തിലൂടെ പോകാന്‍ പ്രദേശവാസികള്‍ ഭയക്കുന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായി കരാർ കന്പനി തോട് ഭാഗികമായി നികത്തിയത് മൂലം മഴക്കാലത്ത് കരകവിഞ്ഞ് സമീപ പ്രദേശങ്ങളിലേക്ക് വെള്ളം കുത്തിയൊഴുകുന്നതിനാല്‍ വര്‍ഷങ്ങളായി പടിഞ്ഞാറുഭാഗത്തെ വയലില്‍ കൃഷി ചെയ്യാന്‍ കഴിയുന്നില്ല. മാത്രമല്ല ഈ ഭാഗത്തെ നിരവധി കുടുംബങ്ങള്‍ വെള്ളപ്പൊക്ക മണ്ണും കല്ലുകളും വയലിന്റെ പകുതി ഭാഗവും നിറഞ്ഞിരിക്കുകയാണ്. വയലുകളിലെ വെള്ളക്കെട്ടുകള്‍ കാരണം സമീപത്തെ വീടുകളിലേക്ക് നടന്നുപോകാനുള്ള വഴികളും അടയുകയാണ്. കവുങ്ങിന്‍ തടി കൊണ്ടുണ്ടാക്കിയ പാലം ദ്രവിച്ചതോടെ നാട്ടുകാരുടെ ആവശ്യപ്രകാരം ദേശീയപാത കരാര്‍ കന്പനി രണ്ടുവര്‍ഷം മുന്പാണ് ഇരുന്പ് പാലം എത്തിച്ച് റോഡിന് കുറുകെയിട്ടത്. ഈ പാലം താല്‍ക്കാലികമാണെന്നും സര്‍വീസ് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷം തോട് പൂര്‍വ സ്ഥിതിയിലാക്കി കോണ്‍ക്രീറ്റ് പാലം നിര്‍മിച്ചുതരാമെന്നും കന്പനി ഉറപ്പ് നല്‍കിയിരുന്നു. മാസങ്ങള്‍ക്ക്മുന്പ് ഏന്പംകുണ്ട് ഭാഗത്ത് സര്‍വീസ് റോഡ് നിര്‍മാണം ആരംഭിച്ചെങ്കിലും കാലവര്‍ഷം വരുന്നതിന്ഒരുമാസം മുന്പ് തന്നെ പണി നിര്‍ത്തിവച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home