ചുരത്തിൽ മരങ്ങൾ മുറിച്ചുമാറ്റി

ചുരത്തിൽ റോഡിലേക്ക് ചരിഞ്ഞ മരങ്ങൾ മുറിച്ചുമാറ്റുന്നു
താമരശേരി
ശക്തമായ മഴയെ തുടർന്ന് ചുരം അഞ്ചാം വളവിലും ഇരുപത്തിഒന്പതാം മൈലിലും യാത്രക്കാർക്ക് ഭീഷണിയായി നിലംപതിച്ച മരങ്ങൾ വനംവകുപ്പും ഹൈവേ പൊലീസും ചുരം ഗ്രീൻ ബ്രിഗേഡ് വളന്റിയർമാരും ചേർന്ന് മുറിച്ചുമാറ്റി. കഴിഞ്ഞ ദിവസങ്ങളിൽ ചുരത്തിൽ ശക്തമായ കാറ്റും മഴയുമാണുണ്ടായത്. ഇതേത്തുടർന്ന് റോഡിലേക്ക് അപകടകരമായ രീതിയിൽ മരങ്ങൾ ചരിഞ്ഞുവീഴുകയായിരുന്നു.
വനംവകുപ്പ് അധികൃതരും ഹൈവേ പൊലീസും ചുരം ഗ്രീൻ ബ്രിഗേഡ് വളന്റിയർമാരായ ഷൗക്കത്ത് എലിക്കാട്, മജീദ് കണലാട്, വിനു, അർഷാദ് എരഞ്ഞോണ, ഗഫൂർ ഒതയോത്ത്, നിസാം, നിഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് മരങ്ങൾ മുറിച്ചുമാറ്റിയത്.










0 comments