വിദ്യാർഥികൾക്ക് നിക്ഷേപ പദ്ധതിയുമായി ചേർത്തല ടൗൺ ബാങ്ക്

ചേർത്തല ടൗൺ സഹകരണബാങ്കിൽ വിദ്യാർഥികൾക്ക് നിക്ഷേപ പദ്ധതി പിന്നാക്ക വിഭാഗം വികസന കോർപറേഷൻ മുൻ ചെയർമാൻ കെ പ്രസാദ് ഉദ്‌ഘാടനംചെയ്യുന്നു
ചേർത്തല
ചേർത്തല ടൗൺ സഹകരണബാങ്ക് വിദ്യാർഥികൾക്ക് നിക്ഷേപ പദ്ധതി തുടങ്ങി. കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ മുൻ ചെയർമാൻ കെ പ്രസാദ് ഉദ്‌ഘാടനംചെയ്‌തു. ബാങ്ക് പ്രസിഡന്റ് കെ ഹരീഷ് അധ്യക്ഷനായി. നഗരസഭാധ്യക്ഷൻ എസ് സോബിൻ ആദ്യനിക്ഷേപം ഏറ്റുവാങ്ങി. ഉപാധ്യക്ഷ എൻ എൽ വത്സലകുമാരി കുട്ടികൾക്ക് നോട്ടുബുക്ക് വിതരണംചെയ്‌തു. ബാങ്ക് സെക്രട്ടറി ബി വിനോദ്, കെ പി പ്രതാപൻ, പി ടി സതീശൻ, സുനിൽകുമാർ, സതീഷ്‌കുമാർ, ഗിരീഷ്, ശ്രീഗേഷ്, രാജേഷ്, സുജിത, രജിമോൻ എന്നിവർ സംസാരിച്ചു.










0 comments