Deshabhimani

രണ്ടാം ട്വന്റി20; സിംബാബ്‌വെയെ തകർത്ത് ഇന്ത്യൻ പെൺപടയ്ക്ക് പരമ്പരജയം

india

സ്‌മൃതി മന്ദാന, ഷഫാലി വർമ| Photo: Social Media

വെബ് ഡെസ്ക്

Published on Oct 18, 2026, 09:40 PM | 1 min read

റായ്പുർ : സിംബാബ്‌വെ വനിതകൾക്കെതിരായ ട്വന്റി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. രണ്ടാം മത്സരത്തിൽ ഒൻപത് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ഇന്ത്യ നേടിയത്. സിംബാബ്‌വെ ഉയർത്തിയ 103 റൺസ് വിജയലക്ഷ്യം 67 പന്തുകൾ ബാക്കിനിൽക്കെ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2–0ന് മുന്നിലെത്തി.


മറുപടി ബാറ്റിങ്ങിൽ ഇന്ത്യൻ ഓപ്പണർമാരായ ഷഫാലി വർമയും സ്മൃതി മന്ദാനയും ചേർന്ന് വെടിക്കെട്ട് പ്രകടനമാണ് പുറത്തെടുത്തത്. 25 പന്തിൽ ആറ് ഫോറും നാല് സിക്‌സും സഹിതം 55 റൺസെടുത്ത ഷഫാലിയാണ് ടോപ് സ്കോറർ.


25 പന്തിൽ ആറ് ഫോറും രണ്ട് സിക്‌സും ഉൾപ്പെടെ 47 റൺസുമായി മന്ദാന പുറത്താകാതെ നിന്നു. 7.5 ഓവറിൽ 96 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് ഷഫാലി പുറത്തായത്. അനുഷ്ക ശർമ ഒരു റൺസുമായി പുറത്താകാതെ നിന്നു.


എട്ടാം ഓവറിന്റെ അഞ്ചാം പന്തിൽ ഷഫാലിയുടെ വിക്കറ്റ് നഷ്ടമായെങ്കിലും ഇന്ത്യ വിജയത്തിലെത്താൻ വൈകിയില്ല. 8.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 104 റൺസെടുത്ത് ഇന്ത്യ ലക്ഷ്യം മറികടന്നു. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ നാല് വിക്കറ്റിന് ജയിച്ചിരുന്നു.


ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സിംബാബ്‌വെ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 102 റൺസെടുത്തു. 32 പന്തിൽ അഞ്ച് ഫോറുകളോടെ 34 റൺസെടുത്ത ചിപ്പോ മുഗേരി തിരിപാനോയാണ് ടോപ് സ്കോറർ. ക്യാപ്റ്റൻ ജോസഫിൻ എൻകോമോ 35 പന്തിൽ രണ്ട് ഫോറുകളോടെ പുറത്താകാതെ 27 റൺസെടുത്തു. ബെലവ്ഡ് ബിസ ഏഴ് റൺസും ഷാർനെ മയേഴ്‌സ് ഒൻപത് റൺസും നേടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home