Deshabhimani

രണ്ടു വയസുകാരൻ മരിച്ചനിലയിൽ; പോഷകാഹാരക്കുറവ് മൂലമെന്ന് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്

Infant Death
വെബ് ഡെസ്ക്

Published on Oct 18, 2026, 09:16 PM | 1 min read

ഹരിപ്പാട്: അച്ഛനൊപ്പം ഉറങ്ങാൻ കിടന്ന രണ്ടു വയസുകാരൻ മരിച്ച നിലയിൽ. കാർത്തികപ്പള്ളി പഞ്ചായത്ത് അഞ്ചാം വാർഡിൽ തൈമൂട്ടിൽ കോളനിയിൽ രാജേഷ് - താര എന്നിവരുടെ മകൻ രാഹുൽ (രണ്ട്‌) ആണ് മരിച്ചത്. അമ്മ താര പ്രസവത്തിനായി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലായതിനാൽ 11 വയസിൽ താഴെ പ്രായമുള്ള അഞ്ച്‌ മക്കളും രാജേഷും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.


ഞായർ രാവിലെ ഇളയ കുട്ടിയായ രാഹുൽ നേരം ഏറെ പുലർന്നിട്ടും ഉറക്കമുണർന്നില്ല. തട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് രാജേഷ് കുട്ടിയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ച്‌ നടത്തിയ പരിശോധനയിലാണ്‌ മരണം സ്ഥിരീകരിച്ചത്‌. പോഷകാഹാരക്കുറവുമൂലമാണ്‌ കുട്ടി മരിച്ചെതെന്നാണ്‌ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടെന്ന്‌ വണ്ടാനം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പറഞ്ഞു.

തൃക്കുന്നപ്പുഴ പൊലീസ് ഇൻക്വസ്റ്റ്‌ നടത്തിയ മൃതദേഹം ഹരിപ്പാട് വെട്ടുവേനിയിൽ രാജേഷിന്റെ സഹോദരന്റെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. സഹോദരങ്ങൾ: രുദ്ര, രൂപ, രേവതി, മീനാക്ഷി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home