അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വൈഭവ് സൂര്യവംശി? അരങ്ങേറ്റ സൂചന നൽകി താരം

Photo Credit:BCCI
ലണ്ടൺ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിൽ 15-കാരൻ താരം വൈഭവ് സൂര്യവംശി തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കുമെന്ന് സൂചന. സോഷ്യൽ മീഡിയയിൽ "ന്യൂ ചാപ്റ്റർ" എന്ന കുറിപ്പോടെ താരം പങ്കുവെച്ച ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് ആരാധകർക്കിടയിൽ ചർച്ചയായത്.
തുടർച്ചയായ മൂന്ന് ഇന്നിംഗ്‌സുകളിൽ മികച്ച പ്രകടനം കാഴ്ച്ച വെക്കാത്ത സഞ്ജു സാംസണിന് പകരം വൈഭവിനെ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് സൂചനകൾ
അതേസമയം, താരങ്ങളെ പിന്തുണയ്ക്കേണ്ടത് ടീമിന്റെ ഉത്തരവാദിത്തമാണെന്ന് ബൗളിംഗ് കോച്ച് മോർണി മോർക്കൽ വ്യക്തമാക്കി. ഫോമിലുള്ള അഭിഷേക് ശർമ്മയെയും, ലോകകപ്പ് താരമായ സഞ്ജു സാംസണിനെയും തഴഞ്ഞ് പെട്ടെന്നൊരു തീരുമാനമെടുക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
എങ്കിലും, നെറ്റ്സിലെ വൈഭവിന്റെ പ്രകടനം വളരെ മികച്ചതാണെന്നും അവസരം ലഭിച്ചാൽ താരം അത് മുതലാക്കുമെന്നും മോർക്കൽ കൂട്ടിച്ചേർത്തു. അരങ്ങേറ്റത്തിന് വൈഭവ് പൂർണ്ണ സജ്ജനാണെന്ന ആത്മവിശ്വാസത്തിലാണ് ടീം മാനേജ്‌മെന്റ്.












0 comments