print edition ചുരണ്ടൽ ടീം അറിഞ്ഞുതന്നെ: ബാൻക്രോഫ്‌റ്റ്

മെൽബൺ : പന്ത് ചുരണ്ടൽ വിവാദത്തിൽ ഉസ്‌മാൻ ഖവാജയും ഡേവിഡ് വാർണറും പറഞ്ഞതാണ് ശരിയെന്നും ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം ഒന്നടങ്കം അറിഞ്ഞാണ് എല്ലാം നടന്നതെന്നും കാമറൂൺ ബാൻക്രോഫ്‌റ്റ്. 2018ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്‌റ്റ് മത്സരത്തിനിടെ പന്ത് ചുരണ്ടിയതിന് ബാൻക്രോഫ്‌റ്റ്, വാർണർ, സ്‌റ്റീവ് സ്‌മിത്ത് എന്നിവർക്ക് വിലക്ക് കിട്ടിയിരുന്നു.
എട്ട് വർഷത്തിനുശേഷം മുൻ താരം ഖവാജ ആത്മകഥയിൽ സംഭവം ടീം ഒന്നടങ്കം അറിഞ്ഞാണെന്ന് വെളിപ്പെടുത്തി. മൂന്ന് പേരെ മാത്രം ഇരയാക്കിയെന്നതായിരുന്നു വാദം. വാർണറും ഇത് ശരിവച്ചു.
എന്നാൽ കഴിഞ്ഞ ദിവസം അന്ന് ടീമിലുണ്ടായ നിലവിലെ ക്യാപ്‌റ്റൻ പാറ്റ് കമ്മിൻസ് ഇത് നിഷേധിച്ചു. ഒന്നുമറിയില്ലെന്നായിരുന്നു പ്രതികരണം. ഇതിനെതിരെയാണ് ബാൻക്രോഫ്‌റ്റ് രംഗത്തെത്തിയത്. കമ്മിൻസിന്റെ മറുപടി വേദനപ്പെടുത്തിയെന്നും ടീം അറിഞ്ഞാണ് പന്ത് ചുരണ്ടിയതെന്നും മുപ്പത്തിമൂന്നുകാരൻ വ്യക്തമാക്കി. വിവാദത്തിൽ ക്രിക്കറ്റ് ഓസ്‌ട്രേലിയ അന്ന് ടീമിലുണ്ടായിരുന്നവരുടെ മൊഴി രേഖപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.









0 comments