Deshabhimani

കേന്ദ്രീയ ഭവന് ബോംബ് ഭീഷണി: പ്രതി ചെന്നൈയിൽ പിടിയിൽ

bomb threat

കാക്കനാട് കേന്ദ്രീയ ഭവന് നേരെ വ്യാജ ബോംബ് ഭീഷണി മുഴക്കിയ കേസിൽ അറസ്റ്റിലായ തമിഴ്നാട് സ്വദേശി ശരത് സുബ്രഹ്മണ്യത്തെ കാക്കനാട് കോടതിയിൽ ഹാജരാക്കാനെത്തിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Nov 19, 2026, 01:59 AM | 1 min read

തൃക്കാക്കര


കാക്കനാട് കേന്ദ്രീയ ഭവനുനേരെ വ്യാജ ബോംബ് ഭീഷണി മുഴക്കിയ കേസിൽ തമിഴ്നാട് സ്വദേശി ശരത് സുബ്രഹ്മണ്യത്തെ (38) ഇൻഫോപാർക്ക് പൊലീസ് പിടികൂടി. ചെന്നൈ വിമാനത്താവളത്തിലെത്തിയ പ്രതിയെ തമിഴ്നാട് പൊലീസിന്റെ സഹായത്തോടെയാണ് കസ്റ്റഡിയിലെടുത്തത്.


തുടർന്ന് കൊച്ചിയിലെത്തിച്ച് കോടതിയിൽ ഹാജരാക്കി. കൂടുതൽ ചോദ്യംചെയ്യുന്നതിനായി പ്രതിയെ മൂന്നുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.​ ഭാര്യയുമായുള്ള കുടുംബവഴക്കിനെ തുടർന്നാണ് കേന്ദ്രീയ ഭവനിലേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ചതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന്‌ പൊലീസ് വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Abhimanyu

01

print edition അഭിമന്യു കൊലക്കേസ്; നെഞ്ചിൽ കുത്തിയത് മരണകാരണമെന്ന് ഫോറൻസിക് സർജൻ
Kisan Sabha

02

print edition അശോക്‌ ധാവ്‌ളെ പ്രസിഡന്റ്‌ 
വിജൂ കൃഷ്‌ണൻ 
ജനറൽ സെക്രട്ടറി
Saambashivan Ansaar

03

print edition ചികിത്സ കിട്ടാതെ യുവാക്കൾ മരിച്ചു
UDF

04

print edition ആറാംമാസം അടിയോടടി; സതീശൻ ഒറ്റയ്‌ക്ക്‌ ഭരിക്കേണ്ടെന്ന്‌ മന്ത്രിമാർ
deshabhimani section

Recommended

Deshabhimani
Home