ഇരുമ്പുകമ്പി അപകടകരമായി കയറ്റി സർവീസ്; 6 പെട്ടി ഓട്ടോകൾ പിടിയിൽ

അപകടകരമായി ഇരുമ്പുകമ്പി കയറ്റിയതിന് പിടിയിലായ പെട്ടി ഓട്ടോ
കാക്കനാട്
പുറത്തേക്ക് നീളത്തിൽ തള്ളിനിൽക്കുംവിധം ഇരുമ്പുകമ്പികളുമായി സർവീസ് നടത്തിയ ആറു പെട്ടി ഓട്ടോറിക്ഷകൾ മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് പിടികൂടി. നിർമാണസ്ഥലങ്ങളിലേക്ക് വാർക്കക്കമ്പികൾ കൊണ്ടുപോകുന്നതിനിടെയാണ് വാഹനങ്ങൾ പരിശോധനയിൽപ്പെട്ടത്.
പുറത്തേക്ക് തള്ളിനിൽക്കുന്ന കമ്പികൾ റോഡിലെ മറ്റു വാഹനങ്ങൾക്കും യാത്രക്കാർക്കും വലിയ അപകടസാധ്യതയാണ് ഉയർത്തുന്നത്. ഓട്ടോകളുടെ പിന്നിലൂടെ സഞ്ചരിക്കുന്ന ഇരുചക്രവാഹന യാത്രക്കാർക്ക് കമ്പികളുടെ അറ്റം തട്ടിയുണ്ടാകാവുന്ന അപകടം ഗുരുതരമായേക്കാം. കമ്പികളുടെ അറ്റത്ത് മുന്നറിയിപ്പിനായി ചുവന്ന തുണിയോ റിഫ്ലക്ടറോ സ്ഥാപിച്ചിരുന്നുമില്ല. ആറു വാഹനങ്ങൾക്കും പിഴ ചുമത്തി.








0 comments