Deshabhimani

print edition അശോക്‌ ധാവ്‌ളെ പ്രസിഡന്റ്‌ 
വിജൂ കൃഷ്‌ണൻ 
ജനറൽ സെക്രട്ടറി

Kisan Sabha
avatar
എം പ്രശാന്ത്‌

Published on Nov 19, 2026, 02:12 AM | 2 min read

മല്ല റെഡ്ഡി നഗർ (നൽഗൊണ്ട) : അഖിലേന്ത്യ കിസാൻസഭ പ്രസിഡന്റായി അശോക്‌ ധാവ്‌ളെയെയും ജനറൽ സെക്രട്ടറിയായി വിജൂ കൃഷ്‌ണനെയും തെരഞ്ഞെടുത്തു. പുഷ്‌പേന്ദ്ര ത്യാഗിയാണ്‌ ഫിനാൻസ്‌ സെക്രട്ടറി. വൈസ്‌പ്രസിഡന്റുമാർ: ഹന്നൻ മൊള്ള, അമ്രാ റാം, ഇ പി ജയരാജൻ, അമൽ ഹൽദർ, എം വിജയകുമാർ, എസ്‌ കെ പ്രീജ, ഇന്ദർജിത് സിങ്‌, ജിതേന്ദ്ര ച‍ൗധരി, ബാദൽ സരോജ്‌, വിനോദ്‌കുമാർ, മുകുട്‌ സിങ്‌, ഡി രവീന്ദ്രൻ.


ജോയിന്റ്‌ സെക്രട്ടറിമാർ: പി കൃഷ്‌ണപ്രസാദ്‌, അവധേഷ്‌ കുമാർ, മറിയം ധാവ്‌ളെ, കെ എൻ ബാലഗോപാൽ, വൽസൻ പനോളി, ഡോ. അജിത് നവാലെ, രത്തൻ ദാസ്‌, പരേഷ്‌ പാൽ, തീഗാല സാഗർ, പി സുദർശൻ, സാമി നടരാജൻ, പ്രഭാകർ റെഡ്ഡി. 86 അംഗ കേന്ദ്ര കിസാൻ ക‍മ്മിറ്റിയെയും 167 അംഗ കിസാൻ ക‍ൗൺസിലിനെയും 36–ാം സമ്മേളനം തെരഞ്ഞെടുത്തു. കേരളത്തിൽനിന്ന്‌ എം സ്വരാജ്‌, ഗോപി കോട്ടമുറിക്കൽ, കെ കെ രാഗേഷ്‌, എം പ്രകാശൻ, ഓമല്ലൂർ ശങ്കരൻ, എന്നിവർ കേന്ദ്ര കിസാൻ ക‍മ്മിറ്റി അംഗങ്ങളാണ്‌.


മലയാളികളായ നിതീഷ്‌ നാരായണൻ, നിദീഷ്‌ ജോണി വില്ലാട്ട്‌, അശ്വതി അശോക്‌ എന്നിവർ സെന്ററിന്റെ ഭാഗമായി കമ്മിറ്റി അംഗങ്ങളാണ്.

റിപ്പോർട്ടിൻമേലുള്ള ചർച്ചയ്‌ക്ക്‌ ജനറൽ സെക്രട്ടറി വിജൂ കൃഷ്‌ണൻ മറുപടി പറഞ്ഞു. ഐതിഹാസിക കർഷകസമരത്തിന്റെ ആറാം വാർഷികമായ നവംബർ 26ന്‌ കേന്ദ്രനയങ്ങൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. സംയുക്ത കിസാൻ മോർച്ചയുടെ പ്രക്ഷോഭത്തിൽ സജീവമാകും.


എസ്‌ഐആർ റദ്ദാക്കൽ,‍ നിയമപരിരക്ഷയോടെയുള്ള മിനിമം താങ്ങുവില, തൊഴിലുറപ്പ്‌ പദ്ധതി പുനഃസ്ഥാപിക്കൽ, തൊഴിൽ കോഡുകൾ പിൻവലിക്കൽ എന്നീ ആവശ്യങ്ങൾ ഉയർത്തും. ഡിസംബർ ആദ്യം സിഐടിയു നടത്തുന്ന പാർലമെന്റ്‌ മാർച്ചിന്‌ എല്ലാ പിന്തുണയും നൽകും. വ്യാപാരകരാറുകൾക്കെതിരെ ഫെബ്രുവരിയിൽ പ്രക്ഷോഭം സംഘടിപ്പിക്കും. പരിസ്ഥിതിലോല മേഖലാ നിർണയവുമായി ബന്ധപ്പെട്ട കർഷകദ്രോഹ നടപടികളെയും ചെറുക്കുമെന്നും വിജൂ കൃഷ്‌ണൻ പറഞ്ഞു.


പാർലമെന്റിന്റെ ബജറ്റ് സമ്മേളനഘട്ടത്തിൽ കർഷകരുടെ പാർലമെന്റ്‌ മാർച്ച് നടത്തും. തീയതി പിന്നീട് പ്രഖ്യാപിക്കും. ജനുവരി ആദ്യവാരം മിനിമം താങ്ങുവില കൊള്ള തുറന്നുകാട്ടി പ്രചാരണം നടത്തും. ഏപ്രിൽ ഒന്ന് മുതൽ യൂണിറ്റ് തലത്തിൽ ഒരാഴ്‌ച നീളുന്ന സമര ഫണ്ട് ശേഖരണത്തിനും തീരുമാനിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Kusat

01

print edition കുസാറ്റ് സിൻഡിക്കറ്റ്‌: വ്യവസായ പ്രതിനിധി രാജിവച്ചു
Raksha

02

print edition രക്ഷയ്‌ക്ക്‌ ദൃഷ്ടി
Abhimanyu

03

print edition അഭിമന്യു കൊലക്കേസ്; നെഞ്ചിൽ കുത്തിയത് മരണകാരണമെന്ന് ഫോറൻസിക് സർജൻ
Saambashivan Ansaar

04

print edition ചികിത്സ കിട്ടാതെ യുവാക്കൾ മരിച്ചു
UDF

05

print edition ആറാംമാസം അടിയോടടി; സതീശൻ ഒറ്റയ്‌ക്ക്‌ ഭരിക്കേണ്ടെന്ന്‌ മന്ത്രിമാർ
deshabhimani section

Recommended

Deshabhimani
Home