Deshabhimani

print edition കുസാറ്റ് സിൻഡിക്കറ്റ്‌: വ്യവസായ പ്രതിനിധി രാജിവച്ചു

Kusat
വെബ് ഡെസ്ക്

Published on Nov 19, 2026, 02:21 AM | 1 min read

കളമശേരി : ജിയോജിത്ത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്‌ (ജിഎഫ്എസ്എൽ) എംഡി സി ജെ ജോർജ് കുസാറ്റ് സിൻഡിക്കറ്റ് അംഗത്വം രാജിവച്ചു. രാഷ്ട്രീയമായി പുനഃസംഘടിപ്പിച്ച സർവകലാശാല സിൻഡിക്കറ്റിന്റെ പ്രവർത്തനങ്ങളുമായി ഒത്തുപോകാനാകാതെ വന്നതോടെയാണ്‌ രാജിയെന്നാണ് സൂചന.


വ്യക്തിപരമായ കാരണങ്ങളാൽ രാജിവയ്‌ക്കുന്നുവെന്നാണ്‌ രാജിക്കത്തിലുള്ളത്. സർവകലാശാല ഇതുവരെ രാജി സ്വീകരിച്ചിട്ടില്ല. ജിഎഫ്എസ്എൽ അഞ്ചുകോടി രൂപയുടെ സിഎസ്ആർ സഹായത്തോടെ നാലുവർഷത്തേക്ക് ജിയോജിത്ത് കുസാറ്റ് സെന്റർ ഓഫ് സസ്റ്റയിനബിലിറ്റി സ്റ്റഡീസ് എന്നപേരിൽ സുസ്ഥിര പഠനകേന്ദ്രം 2024ൽ പ്രവർത്തനം ആരംഭിച്ചിരുന്നു. സെന്റർ പ്രവർത്തിച്ചുവരുന്നതിനിടെയാണ് സിൻഡിക്കറ്റിൽനിന്ന്‌ എംഡിയുടെ രാജി.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

bhasakaran

01

print edition ഭാസ്‌കരൻ പഠിക്കും, ഇനിയുമിനിയും
Raksha

03

print edition രക്ഷയ്‌ക്ക്‌ ദൃഷ്ടി
Abhimanyu

04

print edition അഭിമന്യു കൊലക്കേസ്; നെഞ്ചിൽ കുത്തിയത് മരണകാരണമെന്ന് ഫോറൻസിക് സർജൻ
Kisan Sabha

05

print edition അശോക്‌ ധാവ്‌ളെ പ്രസിഡന്റ്‌ 
വിജൂ കൃഷ്‌ണൻ 
ജനറൽ സെക്രട്ടറി
deshabhimani section

Recommended

Deshabhimani
Home