എറണാകുളം ഉപജില്ലാ സ്കൂൾ കലോത്സവം
സെന്റ് തെരേസാസ് സിജിഎച്ച്എസ്എസിന് ഓവറോൾ കിരീടം

ഓവറോൾ കിരീടം നേടിയ എറണാകുളം സെന്റ് തെരേസാസ് സിജിഎച്ച്എസ്എസിന് നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ സമ്മാനം നൽകുന്നു
കൊച്ചി
എറണാകുളം ഉപജില്ലാ കലോത്സവത്തിൽ 615 പോയിന്റ് നേടി എറണാകുളം സെന്റ് തെരേസാസ് സിജിഎച്ച്എസ്എസ് ഓവറോൾ കിരീടം നേടി. കച്ചേരിപ്പടി സെന്റ് ആന്റണീസ് 534 പോയിന്റുമായി രണ്ടാംസ്ഥാനത്തെത്തി. ഹയർ സെക്കൻഡറി വിഭാഗത്തിൽ എറണാകുളം സെന്റ് തെരേസാസ് ഒന്നും തേവര സെക്രട്ട് ഹാർട്ട് സ്കൂൾ രണ്ടും സ്ഥാനങ്ങൾ നേടി.
ഹൈസ്കൂൾ വിഭാഗത്തിൽ എറണാകുളം സെന്റ് തെരേസാസ് സിജിഎച്ച്എസ്എസ് ഒന്നും കച്ചേരിപ്പടി സെന്റ് ആന്റണീസ് എച്ച്എസ്എസ് രണ്ടും സ്ഥാനങ്ങൾ നേടി. യുപി വിഭാഗത്തിൽ എറണാകുളം സെന്റ് തെരേസാസ് സിജിഎച്ച്എസ്എസ് ഒന്നും സെന്റ് ആന്റണീസ് കച്ചേരിപ്പടി, എറണാകുളം സെന്റ് മേരീസ് സിജിഎച്ച്എസ്എസ് സ്കൂളുകൾ രണ്ടാംസ്ഥാനം പങ്കിട്ടു. എൽപി വിഭാഗത്തിൽ സെന്റ് മേരീസ് സിജിഎൽപിഎസ്, സെന്റ് ആന്റണീസ് സിഇഎം എൽപിഎസ് കച്ചേരിപ്പടി, സെന്റ് തെരേസാസ് എറണാകുളം, സെന്റ് ജോർജ് ഇടപ്പള്ളി എന്നിവ ഒന്നാംസ്ഥാനം പങ്കിട്ടു.
സംവിധായകനും നടനുമായ വിഷ്ണു ഉണ്ണിക്കൃഷ്ണൻ വിജയികൾക്ക് സമ്മാനം നൽകി. ഡെപ്യൂട്ടി മേയർ വി ആർ സുധീർ, വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ ഡിഫി ജോസഫ്, എസ് കിരൺ, റെഹ്‌മ ബീഗം, ഇടപ്പള്ളി ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ പി ആർ ഷിബു, പി എ നിഷാദ് ബാബു, നവീൻ പുതുശേരി തുടങ്ങിയവർ സംസാരിച്ചു. കലോത്സവത്തിന്റെ ലോഗോ, പതാക എന്നിവ ഡിസൈൻ ചെയ്ത സൗത്ത് ചിറ്റൂർ സെന്റ് മേരിസ് യുപി സ്കൂൾ അധ്യാപകൻ അഭിലാഷ് ടി പ്രതാപിനെ ആദരിച്ചു.








0 comments