Deshabhimani

ഇന്നും നാളെയും പര്യടനം

സിഐടിയു ജില്ലാ ജാഥകൾ തുടങ്ങി

citu

സിഐടിയു ജില്ലാ ജാഥകൾ ഉദ്‌ഘാടനംചെയ്‌ത്‌ സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ ജയചന്ദ്രൻ ജാഥാക്യാപ്‌റ്റൻമാരായ ജോൺ ഫെർണാണ്ടസിനും
പി ആർ മുരളീധരനും പതാക കൈമാറുന്നു

വെബ് ഡെസ്ക്

Published on Nov 19, 2026, 02:37 AM | 1 min read

കൊച്ചി


സിഐടിയു നേതൃത്വത്തിൽ ഡിസംബർ 1, 2 തീയതികളിൽ നടക്കുന്ന പാർലമെന്റ് മാർച്ചിന്റെ പ്രചാരണാർഥമുള്ള രണ്ട്‌ ജില്ലാ വാഹന ജാഥകൾക്ക് തുടക്കം. ക്യാപ്റ്റൻമാരായ സിഐടിയു ജില്ലാ പ്രസിഡന്റ്‌ ജോൺ ഫെർണാണ്ടസ്‌, സെക്രട്ടറി പി ആർ മുരളീധരൻ എന്നിവർക്ക്‌ പതാക കൈമാറി സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജാഥകൾ 19 നും 20 നും ജില്ലയിൽ പര്യടനം നടത്തും. ​


അമ്പലമേട് കുഴിക്കാട് ജങ്ഷനിൽ ചേർന്ന യോഗത്തിൽ കെ കെ ഏലിയാസ് അധ്യക്ഷനായി. വിവിധ യൂണിയനുകൾ നൽകിയ സ്വീകരണത്തിന്‌ ജാഥാ ക്യാപ്‌റ്റൻമാർ നന്ദി പറഞ്ഞു. എം ജി അജി, എം അനിൽകുമാർ, സി കെ പരീത്, കെ എ അലി അക്ബർ, ബി ഹരികുമാർ, സി ഡി നന്ദകുമാർ, കെ കെ കലേശൻ, നിഷ കെ ജയൻ, സുമേഷ് പത്മൻ, കെ എസ് അരുൺ കുമാർ, എൻ സി മോഹനൻ തുടങ്ങിയവർ സംസാരിച്ചു.


എൻ കെ ജോർജ്‌ സ്വാഗതവും എം വൈ കുരിയാച്ചൻ നന്ദിയും പറഞ്ഞു. ലേബർ കോഡുകൾ റദ്ദാക്കുക, സ്കീം വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കുക, തൊഴിലാളികൾക്ക് 42,000 രൂപ മിനിമം വേതനവും 21,000 രൂപ സാർവത്രിക മിനിമം പെൻഷനും ഉറപ്പാക്കുക, പൊതുമേഖലാ -സർക്കാർ സ്ഥാപനങ്ങളിലെ ഒഴിവുകൾ നികത്തുക, ദീർഘകാല കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, കരാർ തൊഴിലാളികൾക്ക് തുല്യവേതനം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ പാർലമെന്റ് മാർച്ച്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home