Deshabhimani

സിയാലിൽ ട്രാൻസ്ഫർ കാർഗോ സുരക്ഷാ ഹോൾഡ് ഏരിയ തുറന്നു

cial

സിയാൽ ട്രാൻസ്ഫർ കാർഗോ സെക്യൂരിറ്റി ഹോൾഡ് ഏരിയ 
മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 19, 2026, 02:42 AM | 1 min read

നെടുമ്പാശേരി


രാജ്യാന്തര ചരക്കുനീക്കവും പരിശോധനകളും വേഗത്തിലാക്കുന്നതിനായി കൊച്ചി വിമാനത്താവളത്തിൽ (സിയാൽ) തയ്യാറാക്കിയ ട്രാൻസ്ഫർ കാർഗോ സെക്യൂരിറ്റി ഹോൾഡ് ഏരിയ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്‌ഘാടനം ചെയ്തു. മാനേജിങ് ഡയറക്ടർ എസ് സുഹാസ്, ഹെഡ് കാർഗോ സതീഷ് കുമാർ പൈ, എയർപോർട്ട് ഡയറക്ടർ ജി മനു ജി, ചീഫ് ഫിനാൻഷ്യൽ ഓഫീസർ സജി ഡാനിയേൽ എന്നിവർ സംസാരിച്ചു.


പുതിയ സംവിധാനത്തിലൂടെ സുരക്ഷാ പരിശോധന ഇവിടെ പൂർത്തിയാക്കാനാകും. ആഭ്യന്തര എയർലൈനുകളിൽനിന്ന് രാജ്യാന്തര എയർലൈനുകളിലേക്കും തിരിച്ചുമുള്ള കാർഗോനീക്കം വിമാനത്താവളത്തിലെ ഓപ്പറേഷണൽ മേഖലയിൽവച്ച് നടത്താനും കഴിയും. മുമ്പ് ഇത്തരം കാർഗോ ഓപ്പറേഷണൽ ഏരിയയിൽനിന്ന്‌ മാറ്റി കാർഗോ ടെർമിനലിൽ എത്തിച്ച് സുരക്ഷാപരിശോധന നടത്തി വീണ്ടും അടുത്ത വിമാനത്തിലേക്ക് കയറ്റുകയാണ് ചെയ്തിരുന്നത്‌. ഇതിനായി മൂന്ന് ദിവസംവരെ വേണ്ടിവന്നിരുന്നു. രാജ്യത്ത് ആദ്യമായാണ് ഒരു വിമാനത്താവളത്തിൽ ഇത്തരം സംവിധാനം നിലവിൽ വരുന്നതെന്ന്‌ സിയാൽ വ്യക്തമാക്കി. രാജ്യത്തെ വിവിധ നഗരങ്ങളിൽനിന്നുള്ള ചരക്കുകൾ അന്താരാഷ്ട്ര കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള പ്രധാന ട്രാൻസ്ഷിപ്‌മെന്റ് ഹബ്ബായി കൊച്ചിയെ വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home