ശബരിമല തീർഥാടനം: ഒരുക്കങ്ങളില്ലാതെ ആലുവ മണപ്പുറം

കാടുമൂടിക്കിടക്കുന്ന ആലുവ മണപ്പുറത്തെ പാർക്കിങ് ഏരിയ
ആലുവ
ശബരിമല തീർഥാടകരുടെ മധ്യകേരളത്തിലെ പ്രധാന ഇടത്താവളമായ ആലുവ മണപ്പുറം കാടുമൂടി. വടക്കൻ കേരളത്തിൽനിന്നും തമിഴ്നാട്, കർണാടകം സംസ്ഥാനങ്ങളിൽനിന്നും റോഡ് മാർഗം വരുന്നവരുടെ പ്രധാന ഇടത്താവളമാണ് ആലുവ മണപ്പുറം. ആയിരക്കണക്കിന് വിശ്വാസികൾ രാത്രി മണപ്പുറത്തെത്തി ദേവസ്വം ഹാളിൽ വിരിവച്ചശേഷം പുലർച്ചെ പെരിയാറിൽ കുളിച്ച് ക്ഷേത്രദർശനം നടത്തിയാണ് യാത്ര തുടരുന്നത്.
മണപ്പുറത്തെ വാഹന പാർക്കിങ്ങ് ഏരിയ കാടുപിടിച്ച നിലയിലാണ്. വിശാലമായ സൗകര്യമുണ്ടായിട്ടും ആവശ്യത്തിന് സ്ഥലസൗകര്യമൊരുക്കിയിട്ടില്ല. മണ്ഡലകാലമായിട്ടും മണപ്പുറത്ത് എയ്ഡ് പോസ്റ്റ് തുറന്നിട്ടില്ല. സാമൂഹ്യവിരുദ്ധരുടെ ശല്യം തടയാൻ ദേവസ്വം അധികൃതർ ആലുവ പൊലീസിന്റെ മുഴുവൻസമയ സേവനം ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ടെങ്കിലും പൊലീസ് സേവനവും ഉണ്ടായില്ല. രാത്രിയും പകലും തങ്ങുന്ന ഭക്തർക്കായി ഊണും പ്രഭാത ഭക്ഷണവും എല്ലാം ലഭിക്കുന്ന 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹോട്ടൽ ഇക്കുറി ഇല്ല. തിരുവിതാംകൂർ ദേവസ്വം അമിത തറവാടക ഈടാക്കുന്നതിനാൽ കച്ചവടക്കാർ പിന്മാറിയതാണ് കാരണം. ചെറിയ ടീ ഷോപ്പുകൾക്ക് മാത്രമാണ് അനുമതിയുള്ളത്.








0 comments