Deshabhimani

മോഡലിങ്ങിൽ വിസ്മയമായി കുഞ്ഞു നായിഫ്

sportlight

sportlight

avatar
കെ ഇ നൗഷാദ്

Published on Nov 19, 2026, 03:09 AM | 1 min read

പെരുമ്പാവൂർ


ഓരോ ചുവടിലും വിജയത്തിന്റെ കൈയൊപ്പ് ചാർത്തി ചൈൽഡ് മോഡലിങ് രംഗത്ത് രാജ്യാന്തര ശ്രദ്ധയാകർഷിക്കുകയാണ് യുകെജി വിദ്യാര്‍ഥി മുഹമ്മദ് നായിഫ് നസീർ. കുഞ്ഞായിരിക്കെതന്നെ ദേശീയ, അന്തർദേശീയ വേദികളിൽ മികവ് തെളിയിച്ച ഈ കൊച്ചുമിടുക്കൻ മോഡലിങ് ലോകത്ത് പ്രതീക്ഷയുടെ താരമായി വളരുകയാണ്.


2026 ആഗസ്തിൽ തായ്‌ലൻഡില്‍ നടന്ന ജൂനിയർ മോഡൽ ഇന്റർനാഷണൽ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധാനംചെയ്‌ത നായിഫ്, ഫസ്റ്റ് റണ്ണറപ്പായി. ഇതോടൊപ്പം സൂപ്പർ ടാലന്റ്, സൂപ്പർ പ്രിൻസ് ഓഫ് ഏഷ്യ എന്നീ വിശേഷണങ്ങളും. റഷ്യ, ഉസ്ബക്കിസ്ഥാൻ, മലേഷ്യ, ഇന്തോനേഷ്യ, ഘാന, നൈജീരിയ തുടങ്ങി വിവിധ രാജ്യങ്ങളിൽനിന്നുള്ള കുട്ടികൾ ഫൈനൽ റൗണ്ടിൽ മാറ്റുരച്ചിരുന്നു.


ബംഗളൂരുവിൽ നടന്ന ഫ്യൂച്ചർ പ്രൈഡ് മോഡൽ ഓഫ് ഇന്ത്യ ദേശീയ മത്സരത്തിൽ മിനി മിസ്റ്റർ വിഭാഗത്തിൽ ഫൈനലിസ്റ്റായി. ഫാഷൻ സൂം സൗത്ത് ഇന്ത്യ ബ്യൂട്ടി ഐക്കൺ പ്രാദേശിക ഫാഷൻ മത്സരത്തിൽ ഗ്രാൻഡ് വിന്നർ പട്ടവും സ്വന്തമാക്കി. പോഞ്ഞാശേരി ഹെവൻസ് പ്രീസ്കൂളിൽ പഠിക്കുന്ന നായിഫ് എൽകെജി പഠനകാലത്തുതന്നെ അഞ്ച് പ്രൊഫഷണൽ റാംപ് ഷോകളിൽ പങ്കെടുത്ത് ഒന്നാംസ്ഥാനം നേടി.


ഹിന്ദി ആൽബങ്ങളിലും ഇതിനോടകം ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. മോഡലിങ്ങിലും അഭിനയത്തിലും കൂടുതൽ ഉയരങ്ങൾ കീഴടക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ കൊച്ചുപ്രതിഭ. പോഞ്ഞാശേരി കുരിയപ്പിള്ളി നസീറിന്റെയും ബനാസിറയുടെയും മകനാണ്. നബീൽ, നാദിർ, നാസിഫ് എന്നിവര്‍ സഹോദരങ്ങളാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home