അറുതിയില്ല; പരിഹാരവും
വന്യമൃഗ ആക്രമണഭീതിയിൽ അയ്യമ്പുഴയും മലയാറ്റൂരും

പ്ലാന്റേഷന്‍ കോര്‍പറേഷന്‍ എണ്ണപ്പനത്തോട്ടത്തില്‍ നിലയുറപ്പിച്ച കൊമ്പന്‍
കൊച്ചി
അയ്യമ്പുഴ, മലയാറ്റൂര്‍–നീലീശ്വരം പഞ്ചായത്തുകളില്‍ ആനയുള്‍പ്പെടെ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതോടെ ജനജീവിതം ദുസ്സഹമായി. വന്യജീവികൾ റോഡിലും കൃഷിയിടങ്ങളിലും പുരയിടത്തിലുമിറങ്ങി നാശനഷ്‌ടവും ജീവഹാനിയും വരുത്തുന്നത് തുടരുന്പോഴും അധികൃതരുടെ ഭാഗത്തുനിന്ന് പരിഹാരനടപടികളില്ലാത്തതിൽ പ്രദേശവാസികൾ പ്രതിഷേധത്തിലാണ്.
ഭയമേറുന്നു; കൃഷിനാശവും അങ്കമാലി, കാലടി, അതിരപ്പിള്ളി, വെറ്റിലപ്പാറ മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന കാലടി പ്ലാന്റേഷനിലും മലയാറ്റൂരിലും ആന, പുലി, കാട്ടുനായ, പന്നി, മ്ലാവ്, മുള്ളന്‍പന്നി എന്നിവയാണ് ഭീഷണി. എണ്ണപ്പനയും വീടുകളുടെ ഗേറ്റുകളും വാഴ, കവുങ്ങ്, നെല്ല്, റബര്‍, പച്ചക്കറി കൃഷി എന്നിവയും മൃഗങ്ങള്‍ നശിപ്പിക്കുന്നു. ആന തെങ്ങ് നശിപ്പിച്ചാല്‍ 700 രൂപ പഞ്ചായത്ത് നഷ്‌ടപരിഹാരം നല്‍കുമെങ്കിലും മലയണ്ണാനും കുരങ്ങും നശിപ്പിക്കുന്നത് കൃഷിനാശ പരിധിയില്‍ ഉൾപ്പെടുത്തിയിട്ടില്ല. സൗരവേലി തകര്‍ത്താണ് അയ്യമ്പുഴയും മലയാറ്റൂരും ആനയിറക്കം.
അയ്യമ്പുഴയില്‍ റോഡ് മുറിച്ചുകടക്കുന്ന ആനകള്‍
നിരന്തര മൃഗസാന്നിധ്യം കഴിഞ്ഞ ഒക്ടോബർ 18ന് കാലടി പ്ലാന്റേഷന്‍ കല്ലാല എസ്റ്റേറ്റിലെ 13–ാംബ്ലോക്ക് ഡിവിഷൻ ഓഫീസും ഓയിൽ പാം ഡിവിഷൻ ഓഫീസും കാട്ടാനക്കൂട്ടം തകർത്തു. ഒക്ടോബര്‍ എട്ടിന് രാത്രി അയ്യമ്പുഴ ടൗണിനുസമീപം കാട്ടാനയെത്തി. അയ്യമ്പുഴ പള്ളിക്കുസമീപം കൃഷിനശിപ്പിച്ചു. ആഗസ്‌ത് 21ന് കാടിറങ്ങിയ കാട്ടാനക്കുട്ടി ഏഴാറ്റുമുഖത്ത് സെപ്റ്റിക് ടാങ്കിൽ വീണു. ജൂണില്‍ മലയാറ്റൂരില്‍ കാട്ടാന കൊല്ലപ്പെട്ട സംഭവവും ഉണ്ടായി. രണ്ടുദിവസംമുന്പ് കുന്തിരിയിലെ വീട്ടില്‍നിന്ന് രണ്ട് ആടുകളെ കാട്ടുനായ പിടിച്ചുകൊണ്ടുപോയി.
മലയാറ്റൂര്‍ തീര്‍ഥാടന കേന്ദ്രത്തിനു സമീപവും ആനയിറക്കം പതിവ്. ആനത്താരയാകുന്നു അയ്യമ്പുഴ കൃഷി പ്രധാന വരുമാനമായ അയ്യമ്പുഴയിലെ വന്യമൃഗശല്യം കർഷകരുടെ ജീവിതം വഴിമുട്ടിക്കുന്നു. 14 വാര്‍ഡുകളുള്ളതില്‍ 12 വാര്‍ഡിലും ആനശല്യമുണ്ട്. സ്പെഷ്യല്‍ ഡ്രൈവ് പ്രകാരം അതിരപ്പിള്ളിയില്‍നിന്ന് ഓടിച്ചുവിടുന്ന ആനകള്‍ അയ്യമ്പുഴയിലേക്കാണ് എത്തുന്നത്. പ്ലാന്റേഷന്‍, ഏഴാറ്റുമുഖം, എണ്ണപ്പനത്തോട്ടം, പാണ്ടുപാറ, കടുകുളങ്ങര, കണ്ണിമംഗലം, കല്ലാല, വെറ്റിലപ്പാറ പ്രദേശങ്ങളില്‍ പകലും ആനകളെ കാണാം.








0 comments