നെൽവയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കുക
താലൂക്ക് കേന്ദ്രങ്ങളിൽ കർഷകത്തൊഴിലാളി പ്രതിഷേധം

സരൾ ബിൽ പിൻവലിക്കുക, നെൽവയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കെഎസ്‌കെടിയു നേതൃത്വത്തിൽ കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ചും ധർണയും സംസ്ഥാന ട്രഷറർ സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
നെൽവയലുകളും തണ്ണീർത്തടങ്ങളും വൻകിട ഭൂമാഫിയകൾക്ക് കൈമാറാൻ ഒത്താശചെയ്യുന്ന യുഡിഎഫ് സർക്കാരിനെതിരെ കർഷകത്തൊഴിലാളികളുടെ പ്രതിഷേധാഗ്നി. സരൾ ബിൽ പിൻവലിക്കുക, നെൽവയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (കെഎസ്‌കെടിയു) നേതൃത്വത്തിൽ താലൂക്ക് ഓഫീസുകളിലേക്ക് നടത്തിയ മാർച്ചിലും ധർണയിലും ആയിരങ്ങൾ പങ്കെടുത്തു.
കണയന്നൂർ താലൂക്ക് ഓഫീസിനുമുന്നിൽ സംസ്ഥാന ട്രഷറർ സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യൂട്ടീവ് അംഗം സി ടി വർഗീസ് അധ്യക്ഷനായി. മറ്റു സമരകേന്ദ്രങ്ങൾ, ഉദ്‌ഘാടകൻ, അധ്യക്ഷൻ ക്രമത്തിൽ. കൊച്ചി താലൂക്ക്: ജില്ലാ പ്രസിഡന്റ് എൻ സി ഉഷാകുമാരി, ജില്ലാ എക്സിക്യൂട്ടീവ് അംഗം എം എസ് ശോഭിതൻ. കുന്നത്തുനാട്: ജില്ലാ സെക്രട്ടറി ടി സി ഷിബു, ഏരിയ സെക്രട്ടറി കെ പി അനിൽകുമാർ. പറവൂർ: സംസ്ഥാന കമ്മിറ്റി അംഗം ജിഷ ശ്യാം, എൻ സുരൻ. മൂവാറ്റുപുഴ: സംസ്ഥാന കമ്മിറ്റി അംഗം കെ പി അശോകൻ, എൻ പ്രഭകുമാർ. ആലുവ: ജില്ലാ വൈസ് പ്രസിഡന്റ് പി എ പീറ്റർ, അങ്കമാലി ഏരിയ സെക്രട്ടറി എം വി പ്രദീപ്. കോതമംഗലം: സംസ്ഥാന കമ്മിറ്റി അംഗം വി എം ശശി, ഏരിയ പ്രസിഡന്റ് എ വി ജോർജ്.








0 comments