കൊച്ചി കപ്പൽശാലയിൽ 70 ടൺ ബൊള്ളാർഡ് പുൾ ടഗ്ഗിന് കീലിട്ടു

കൊച്ചി കപ്പൽശാലയിൽ കീലിട്ട എഎസ്‌ടിഡിഎസ് 70 ടൺ ബൊള്ളാർഡ് പുൾ ടഗ്
കൊച്ചി
പോളാർസ്റ്റാർ മാരിടൈം ലിമിറ്റഡിനായി കൊച്ചി കപ്പൽശാലയിൽ നിർമിക്കുന്ന രണ്ട് എഎസ്‌ടിഡിഎസ് 70 ടൺ ബൊള്ളാർഡ് പുൾ ടഗ്ഗുകളിൽ ആദ്യത്തേതിന് കീലിട്ടു. പോളാർസ്റ്റാർ മാരിടൈം മാനേജ്‌മെന്റ് കൺസൾട്ടന്റ് ഭവേഷ് ബജാജ് കീലിടൽ നിർവഹിച്ചു.
കപ്പൽശാല ചെയർമാൻ വി ജെ ജോസ്, ഡയറക്ടർമാർ, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 33 മീറ്റർ നീളവും 12.2 മീറ്റർ വീതിയുമുള്ള ടഗ്ഗുകൾ രൂപകൽപ്പന ചെയ്‌തത് റോബർട്ട് അലൻ ലിമിറ്റഡാണ്. 1,838 കിലോവാട്ട് ശേഷിയുള്ള രണ്ട് പ്രധാന എൻജിനുകളാണ് ഓരോന്നിലും സജ്ജീകരിക്കുന്നത്. നിലവിൽ കൊച്ചി കപ്പൽശാല ഗ്രൂപ്പിന്റെ ഓർഡർ ബുക്കിൽ 17 എഎസ്ടി ഡിഎസ് ടഗ്ഗുകളും 6 ഗ്രീൻ ടഗ്ഗുകളുമാണുള്ളത്. പോളാർസ്റ്റാർ മാരിടൈമിനായി രണ്ട് ഗ്രീൻ ടഗ്ഗുകളും നിർമിച്ചുവരുന്നു.








0 comments