വാട്ടർ അതോറിറ്റി ജീവനക്കാര്‍ ധര്‍ണ നടത്തി

കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റി നടത്തിയ ധർണ സിഐടിയു സംസ്ഥാന സെക്രട്ടറി എം ജി അജി ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
അഞ്ചുവർഷ തത്വം പാലിച്ച് ശമ്പളപരിഷ്കരണം നടപ്പാക്കുക, പഴയ പെൻഷൻ പദ്ധതിയും (ഒപിഎസ്) ലീവ് സറണ്ടറും പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. സിഐടിയു സംസ്ഥാന സെക്രട്ടറി എം ജി അജി ഉദ്ഘാടനം ചെയ്തു.
യൂണിയൻ ജില്ലാ പ്രസിഡന്റ് കെ എസ് പ്രമോദ് അധ്യക്ഷനായി. യൂണിയൻ ജില്ലാ സെക്രട്ടറി കെ എം സഗീർ, ജില്ലാ വൈസ് പ്രസിഡന്റ് എം എസ് കവിത, ജില്ലാ ജോയിന്റ് സെക്രട്ടറി ജിന്റോ ജോർജ്, വനിതാ കൺവീനർ കെ എസ് ഷീബ എന്നിവര്‍ സംസാരിച്ചു. ശമ്പളപരിഷ്കരണത്തിലെ അപാകം പരിഹരിക്കുക, ജീവനക്കാരുടെ സാമ്പത്തിക ആനുകൂല്യങ്ങൾ സമയബന്ധിതമായി അനുവദിക്കുക, ഐടി സംവിധാനം കാര്യക്ഷമമാക്കുക, മെഡിക്കൽ ഇൻഷുറൻസ് അപാകം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരത്തിലുന്നയിച്ചു.








0 comments