print edition അഭിമന്യു കൊലക്കേസ്; നെഞ്ചിൽ കുത്തിയത് മരണകാരണമെന്ന് ഫോറൻസിക് സർജൻ

അഭിമന്യു
കൊച്ചി : മഹാരാജാസ് കോളേജിൽ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയ കേസിൽ സാക്ഷിവിസ്താരം തുടരുന്നു. അഭിമന്യുവിന്റെ നെഞ്ചിലേറ്റ കുത്ത് ഹൃദയത്തെ തുളച്ചുകടന്നതായും അത് സുനിശ്ചിതമായി മരണം സംഭവിക്കാവുന്ന തരത്തിലുള്ള പരിക്കാണെന്നും പോസ്റ്റ്‌മോർട്ടം നടത്തിയ എറണാകുളം ജനറൽ ആശുപത്രിയിലെ ഫോറൻസിക് സർജൻ ഡോ. ബിജു ജെയിംസ് (പ്രിൻസിപ്പൽ) കോടതിയിൽ മൊഴി നൽകി.
പരിക്കേൽക്കുമ്പോൾ കൈ കൾ ഉയർത്തി തടുക്കാനാകാത്ത വിധമായിരിക്കാം അഭിമന്യു നിന്നിരുന്നതെന്നും മൂർച്ചയേറിയ കൂർത്ത അഗ്രമുള്ള ആയുധം കൊണ്ടായിരിക്കാം ആക്രമിക്കപ്പെട്ടതെന്നും ഫോറൻസിക് സർജൻ പറഞ്ഞു.
സീൻപ്ലാൻ തയ്യാറാക്കിയ വില്ലേജ് ഓഫീസർ അശോക് കുമാറിനെയും വിസ്തരിച്ചു. ജഡ്‌ജി കെ കെ ബാലകൃഷ്ണൻമുമ്പാകെ സാക്ഷികളെ പ്രോസിക്യൂഷനും പ്രതിഭാഗവും വിസ്തരിച്ചു. വിസ്താരം വ്യാഴാഴ്ച തുടരും.








0 comments