Deshabhimani

print edition രക്ഷയ്‌ക്ക്‌ ദൃഷ്ടി

Raksha

ഡ്രൈവറുടെ സുരക്ഷയ്ക്കുള്ള മോട്ടോറുമായി തിരുവനന്തപുരം നെയ്യാറ്റിൻകര ഗവ. ഗേൾസ് സ്കൂളിലെ ബി എസ് നിവേദ്യ

വെബ് ഡെസ്ക്

Published on Nov 19, 2026, 02:19 AM | 1 min read

മണ്ണാർക്കാട് : ‘ഡ്രൈവർ ലഹരി ഉപയോഗിച്ചാൽ വാഹനം സ്റ്റാർട്ട് ആകില്ല, ഒപ്പം വിവരം ലൊക്കേഷൻ സഹിതം പൊലീസിനും ബന്ധുക്കൾക്കും കൈമാറുകയും ചെയ്യും’. വർധിച്ചുവരുന്ന റോഡ് അപകടങ്ങൾക്ക് തടയിടാൻ നൂതന സാങ്കേതികവിദ്യയായ ‘ദൃഷ്ടി ഡ്രൈവർ മോണിറ്ററിങ്‌ സിസ്റ്റം' സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ അവതരിപ്പിച്ചു. നെയ്യാറ്റിൻകര ഗവ. ഗേൾസ്‌ എച്ച്‌എസ്‌എസിലെ ഒന്പതാം ക്ലാസ് വിദ്യാർഥിനി ബി എസ് നിവേദ്യയുടേതാണ്‌ അവതരണം.


ഡ്രൈവറുടെ കണ്ണുകളുടെ ചലനം നിരീക്ഷിച്ചാണ് ഡ്രൈവർ മോണിറ്ററിങ്‌ സിസ്റ്റം പ്രവർത്തിക്കുന്നത്. വാഹനം സ്റ്റാർട്ട് ചെയ്യുമ്പോൾ ഡ്രൈവർ മദ്യമോ മറ്റ്‌ ലഹരിയോ ഉപയോഗിച്ചിട്ടുണ്ടോയെന്ന് സിസ്റ്റം തിരിച്ചറിയും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കിൽ വാഹനം മുന്നോട്ട് നീങ്ങില്ല. ഉടൻ ലൊക്കേഷൻ സഹിതം വിവരം പൊലീസിനും ബന്ധുകൾക്കും അയയ്‌ക്കും.


എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ടെക്നോപാർക്കിലെ ‘സൃഷ്ടി' കൂട്ടായ്മയുടെ സഹായത്തോടെയാണ് നിവേദ്യ കോഡിങ്ങും ഹാർഡ്‌വെയർ ക്രമീകരണങ്ങളും പഠിച്ചെടുത്തത്. 10,000 രൂപ ചെലവിലാണ് ഈ പ്രോട്ടോടൈപ് നിർമിച്ചത്. വാഹന നിർമാണ കമ്പനികൾ ഇത് വാഹനങ്ങളിൽ ഉൾപ്പെടുത്തുകയാണെങ്കിൽ ചെലവ് 5,000 മുതൽ 7,000 രൂപവരെയായി കുറയ്ക്കാൻ സാധിക്കും.


കേരള സയൻസ് കോൺഗ്രസ് അടക്കം നിരവധി വേദികളിൽ ശ്രദ്ധനേടിയ ഈ പ്രോജക്ട്, വൈഐപി 8.0-ൽ മികച്ച ആശയമായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നെയ്യാറ്റിൻകര സ്വദേശി സൈനികനായ ബി സുനിലിന്റെയും ടി എസ്‌ ബീനയുടെയും മകളാണ്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

bhasakaran

01

print edition ഭാസ്‌കരൻ പഠിക്കും, ഇനിയുമിനിയും
Kusat

03

print edition കുസാറ്റ് സിൻഡിക്കറ്റ്‌: വ്യവസായ പ്രതിനിധി രാജിവച്ചു
Abhimanyu

04

print edition അഭിമന്യു കൊലക്കേസ്; നെഞ്ചിൽ കുത്തിയത് മരണകാരണമെന്ന് ഫോറൻസിക് സർജൻ
Kisan Sabha

05

print edition അശോക്‌ ധാവ്‌ളെ പ്രസിഡന്റ്‌ 
വിജൂ കൃഷ്‌ണൻ 
ജനറൽ സെക്രട്ടറി
deshabhimani section

Recommended

Deshabhimani
Home