ഉണ്ണിമുകുന്ദൻ കേരള സ്ട്രൈക്കേഴ്സ് ടീം ക്യാപ്റ്റൻ

unni mukundan
വെബ് ഡെസ്ക്

Published on Sep 22, 2025, 10:51 PM | 1 min read

ഇന്ത്യയിലെ പ്രശസ്തരായ നടന്മാർ അണിനിരക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് നവംബർ മാസം ആരംഭിക്കും. മലയാളം തമിഴ് തെലുങ്ക് കന്നഡ ഹിന്ദി ബംഗാൾ പഞ്ചാബി ഭോജ്പുരി തുടങ്ങി എട്ടുഭാഷാ ചിത്രങ്ങളിൽ നിന്നുള്ള ടീമുകളാണ് സിസിഎല്ലിൽ മത്സരിക്കുന്നത്.


സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമാണ് കേരള സ്ട്രൈക്കേഴ്സ്.കഴിഞ്ഞകാല മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയാണ് കേരള സ്ട്രൈക്കേഴ്സ് ആരാധകരുടെ മനസ്സിൽ ഇടം നേടിയത്. 2014ലും 2017ലും സി സി എല്ലിൽ കേരള സ്ട്രൈക്കേഴ്സ് റണ്ണേഴ്സപ്പായിരുന്നു.


ഇത്തവണ പഴയ മുഖങ്ങൾക്കൊപ്പം പുതിയ മുഖങ്ങളെയും അണിനിരത്തി മികച്ച ഒരു ടീമിനെയായിരിക്കും കേരള സ്ട്രൈക്കേഴ്സ് കളത്തിലിറക്കുക. പ്രശസ്ത നടനും ക്രിക്കറ്റ് പ്ലെയറുമായ ഉണ്ണിമുകുന്ദനാണ് ടീം ക്യാപ്റ്റനെന്ന് കേരള സ്ട്രൈക്കേഴ്സിന്റെ കോ-ഓണറായ

രാജ്കുമാർ സേതുപതി പറഞ്ഞു.


കേരള സ്ട്രൈക്കേഴ്സ് ടീമിന്റെ പരിശീലന ക്യാമ്പ് ഒക്ടോബർ പകുതിയോടെ ആരംഭിക്കും. ഈ ക്യാമ്പിൽ വച്ചായിരിക്കും മറ്റു അംഗങ്ങളെ ടീം മാനേജ്മെന്റ് പ്രഖ്യാപിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home