ad
Deshabhimani

print edition അണ്ടർ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പ്‌ ; ഇന്ത്യക്ക്‌ ഇന്ന്‌ ബംഗ്ലാദേശ്‌

u19ind.jpg
വെബ് ഡെസ്ക്

Published on Jan 17, 2026, 01:21 AM | 1 min read


ഹരാരെ

അണ്ടർ 19 ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിൽ ഇന്ത്യ ഇന്ന്‌ രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനെ നേരിടും. മഴ തടസ്സപ്പെടുത്തിയ ആദ്യ കളിയിൽ ഇന്ത്യ ആറ്‌ വിക്കറ്റിന്‌ അമേരിക്കയെ തോൽപ്പിച്ചിരുന്നു.


ചാമ്പ്യൻമാരായ ഓസ്‌ട്രേലിയ എട്ട്‌ വിക്കറ്റിന്‌ അയർലൻഡിനെ കീഴടക്കി. സ്‌റ്റീവൻ ഹോഗൻ(115) സെഞ്ചുറിയുമായി തിളങ്ങി. നിതേഷ്‌ സാമുവൽ 77 റണ്ണുമായി പുറത്താകാതെനിന്നു. സ്‌കോർ: അയർലൻഡ്‌ 235/7, ഓസ്‌ട്രേലിയ 237/2(39.4).

ഇംഗ്ലണ്ട്‌ പാകിസ്ഥാനെ 37 റണ്ണിന്‌ തോൽപ്പിച്ചു. ആദ്യം ബാറ്റ്‌ ചെയ്‌ത ഇംഗ്ലണ്ട്‌ 46.5 ഓവറിൽ 210 റണ്ണിന്‌ പുറത്തായി. എന്നാൽ പാകിസ്ഥാന്റെ പോരാട്ടം 46.3 ഓവറിൽ 173ൽ അവസാനിച്ചു. അഫ്‌ഗാനിസ്ഥാൻ 28 റണ്ണിന്‌ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home