print edition അണ്ടർ 19 ക്രിക്കറ്റ് ; ഇന്ത്യക്ക് ഇന്ന് കിവീസ്

ബുലവായോ
അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ സൂപ്പർ സിക്‌സിലെത്തിയ ഇന്ത്യ ഇന്ന് അവസാന ഗ്രൂപ്പ് മത്സരത്തിൽ ന്യൂസിലൻഡിനെ നേരിടും. പകൽ ഒരു മണിക്കാണ് കളി. മഴ ഇടപെട്ട രണ്ട് കളിയും ജയിച്ചാണ് ഇന്ത്യ മുന്നേറിയത്.
അമേരിക്കയെ ആറ് വിക്കറ്റിനും ബംഗ്ലാദേശിനെ 18 റണ്ണിനും കീഴടക്കി. ടീമിലുള്ള മലയാളികളായ ആരോൺ ജോർജിനും മുഹമ്മദ് ഇനാനും കളിക്കാൻ അവസരം കിട്ടിയിട്ടില്ല. ഹൈദരാബാദ് താരമായ ആരോണിന് പരിക്കാണ്. സൂപ്പർ സിക്‌സ് മത്സരങ്ങൾ നാളെ തുടങ്ങും.










0 comments