print edition കപ്പടിക്കട്ടെ കൗമാരം ; അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ഫെെനൽ ഇന്ന്

ഇന്ത്യൻ ക്യാപ്റ്റൻ ആയുഷ് മാത്രെയും ഇംഗ്ലണ്ട് ക്യാപ്റ്റൻ തോമസ് റൂവും
ഹരാരെ
കൗമാരക്കപ്പിനരികെ ഇന്ത്യ. അണ്ടർ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടുമായി മുഖാമുഖം. സിംബാബ്‌വേയിലെ ഹരാരെ സ്‌പോർട്‌സ് ക്ലബ്ബ് മൈതാനത്ത് പകൽ ഒരുമണിക്കാണ് കിരീടപ്പോര്. ഇന്ത്യ ആറാം കിരീടമാണ് ലക്ഷ്യമിടുന്നത്. ഇംഗ്ലണ്ട് രണ്ടാമത്തേതും.
ഒറ്റക്കളിയും തോൽക്കാതെയാണ് ഇരുടീമുകളും ഫൈനലിലെത്തിയത്. സെമിയിൽ ഇന്ത്യ അഫ്‌ഗാനിസ്ഥാനെ ഏഴ് വിക്കറ്റിന് തകർത്തു. തോമസ് റൂ നയിക്കുന്ന ഇംഗ്ലണ്ട് ചാമ്പ്യൻമാരായ ഓസ്‌ട്രേലിയയെ 27 റണ്ണിന് കീഴടക്കി.
ആയുഷ് മാത്രെ നയിക്കുന്ന ഇന്ത്യൻ ടീമിന്റെ ശക്തി ആഴമേറിയ ബാറ്റിങ്നിരയാണ്. മലയാളിയായ ആരോൺ ജോർജും പതിനാലുകാരൻ വിസ്‌മയം വൈഭവ് സൂര്യവംശിയും ചേർന്ന് നൽകുന്ന തുടക്കമാണ് അടിത്തറ. പന്തെറിയാൻ ആർ എസ് അംബരീഷും ഹെനിൽ പട്ടേലുമുണ്ട്. പേസറായ ഹെനിൽ 11 വിക്കറ്റെടുത്തു. കനിഷ്‌ക് ചൗഹാനാണ് പ്രധാന സ്‌പിന്നർ.










0 comments