ad
Deshabhimani

ഓസീസ് അണ്ടർ 19 ടീമിനെതിരെ 68 പന്തിൽ 70

സൂര്യവംശി തിളങ്ങി , ഇന്ത്യക്ക്‌ ജയം

u19 cricket
avatar
Sports Desk

Published on Sep 25, 2025, 03:35 AM | 1 min read


ബ്രിസ്‌ബെയ്‌ൻ

ഓസ്‌ട്രേലിയൻ അണ്ടർ 19 ക്രിക്കറ്റ്‌ ടീമിനെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്‌. രണ്ടാം മത്സരത്തിൽ ഓപ്പണർ വൈഭവ്‌ സൂര്യവംശിയുടെ തകർപ്പൻ പ്രകടനത്തിൽ ഇന്ത്യയുടെ അണ്ടർ 19 ടീം 51 റണ്ണിന്റെ ജയം സ്വന്തമാക്കി. മൂന്ന്‌ മത്സര പരമ്പരയിലെ ആദ്യ കളിയിലും ഇന്ത്യക്കായിരുന്നു ജയം.


ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ 49.4 ഓവറിൽ 300 റണ്ണിന്‌ പുറത്തായി. ഓസീസിന്റെ മറുപടി 47.2 ഓവറിൽ 249ന്‌ അവസാനിച്ചു.


സൂര്യവംശിയും (68 പന്തിൽ 70) വിഹാൻ മൽഹോത്രയും (74 പന്തിൽ 70) അഭിഗ്യാൻ കുണ്ടുവും (64 പന്തിൽ 71) ഇന്ത്യൻ ബാറ്റിങ്‌ നിരയിൽ തിളങ്ങി. ആറ്‌ സിക്‌സറും അഞ്ച്‌ -ഫോറുമായിരുന്നു സൂര്യവംശിയുടെ ഇന്നിങ്‌സിൽ. ആദ്യ കളിയിൽ 38 റണ്ണായിരുന്നു പതിനഞ്ചുകാരൻ നേടിയത്‌. അഭിഗ്യാൻ തുടർച്ചയായ രണ്ടാം കളിയിലും മിന്നി. രണ്ട്‌ സിക്‌സറും അഞ്ച്‌ ഫോറും വിക്കറ്റ്‌ കീപ്പറുടെ ഇന്നിങ്‌സിൽ ഉൾപ്പെട്ടു. ക്യാപ്‌റ്റൻ ആയുഷ്‌ മാത്രെ റണ്ണെടുക്കാതെ പുറത്തായി.


മറുപടിക്കെത്തിയ ഓസീസിനായി ജയ്‌ഡെൻ ഡ്രാപെർ (72 പന്തിൽ 107) പൊരുതിയെങ്കിലും പിന്തുണ കിട്ടിയില്ല. ഇന്ത്യക്കായി ക്യാപ്‌റ്റൻ ആയുഷ്‌ മൂന്ന്‌ വിക്കറ്റ്‌ വീഴ്‌ത്തി. ക‍ൗശിക്‌ ച‍ൗഹാൻ രണ്ടെണ്ണം സ്വന്തമാക്കി. നാളെയാണ്‌ അവസാന മത്സരം. മൂന്ന്‌ ചതുർദിന മത്സരങ്ങളും പരമ്പരയിലുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home