മലപ്പുറത്ത് ഇതര സംസ്ഥാന തൊഴിലാളി പുഴയിൽ മരിച്ച നിലയിൽ

പ്രതീകാത്മകചിത്രം
മലപ്പുറം : മലപ്പുറം എടവണ്ണയിൽ ഇതര സംസ്ഥാന തൊഴിലാളി പുഴയിൽ മരിച്ച നിലയിൽ. ചാലിയാർ പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. പുഴയിൽ മീൻ പിടിക്കാനായി ചൂണ്ട ഇടുന്നവരാണ് മൃതദേഹം കണ്ടത്. ഇവരുടെ ചൂണ്ടയിൽ മൃതദേഹം കൊളുത്തുകയായിരുന്നു. സഞ്ജയ് ബിശ്വാസ് എന്നയാളാണ് മരിച്ചതെന്നാണ് വിവരം. മറ്റു വിവരങ്ങൾ ലഭ്യമല്ല.









0 comments