അഡോബിയുടെ തലപ്പത്ത് ഇന്ത്യൻ തുടര്‍ച്ച; ശാന്തനുവിന് പിൻഗാമിയായി അനിൽ ചക്രവര്‍ത്തി

മുംബൈ: യു എസ് ടെക് കമ്പനിയായ അഡോബിയുടെ നേതൃത്വത്തിൽ ഇന്ത്യൻ തുടര്‍ച്ച. ഈ വര്‍ഷം പദവി ഒഴിയുന്ന ശാന്തനു നാരായണനു പകരം അനിൽ ചക്രവര്‍ത്തി സിഇഒ ആവും. നിലവിൽ കമ്പനിയുടെ കസ്റ്റമര്‍ എക്സ്പീരിയൻസ് ഓര്‍ക്കസ്ട്രേഷൻ വിഭാഗം പ്രസിഡന്റാണ്.
കഴിഞ്ഞ 18 വര്‍ഷമായി ഇന്ത്യക്കാരനായ ശാന്തനു നാരായണൻ അഡോബിയെ നയിക്കുന്നു. മാര്‍ച്ചിലാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. നിര്‍മിത ബുദ്ധി ഘട്ടത്തോടെ അഡോബി ഉൾപ്പെടെ കമ്പനികൾ വെല്ലുവിളി നേരിടുകയും വലിയ മാറ്റങ്ങൾക്കായി ഒരുങ്ങുകയുമാണ്. ഇതിനിടയിലാണ് മാറ്റം.
ഐ ഐ ടി വാരാണസിയിൽനിന്ന് എൻജിനിയറിങ് പൂർത്തിയാക്കിയ അനിൽ ചക്രവര്‍ത്തി മാസച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് സയൻസിൽ ബിരുദാനന്തര ബിരുദവും പിഎച്ച്ഡി യും നേടി. 2000 ജനുവരിയിൽ ഡിജിറ്റൽ എക്സ്പീരിയൻസ് വിഭാഗത്തിന്റെ പ്രസിഡന്റും ജനറൽ മാനേജരുമായാണ് അഡോബിയിലെത്തിയത്.









0 comments