ad
Deshabhimani

ഭാവി തലമുറകൾക്ക് മനുഷ്യസ്നേഹത്തിന്റെ വെളിച്ചം പകരുക; അധ്യാപകദിനാശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ്

Pinarayi Vijayan
വെബ് ഡെസ്ക്

Published on Sep 05, 2026, 10:51 AM | 1 min read

തിരുവനന്തപുരം : അധ്യാപകദിനാശംസകൾ നേർന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. അറിവ് പകർന്നു നൽകുന്നതിനൊപ്പം മാനവികതയും ശാസ്ത്രബോധവും സ്വതന്ത്രചിന്തയും ഉയർത്തിപ്പിടിക്കുന്ന തലമുറയെ വാർത്തെടുക്കുക എന്ന മഹത്തായ ഉത്തരവാദിത്തമാണ് അധ്യാപകർ നിർവഹിക്കുന്നതെന്ന് പിണറായി വിജയൻ ആശംസ സന്ദേശത്തിൽ പറഞ്ഞു.


ആധുനിക കേരളത്തെ സൃഷ്‌ടിച്ചതിൽ അധ്യാപക സമൂഹത്തിന്റെ സമർപ്പണവും കഠിനാധ്വാനവുമുണ്ട്. നമ്മുടെ സാമൂഹിക പുരോഗതിയിലും നവോത്ഥാന മൂല്യങ്ങളുടെ വളർച്ചയിലും അധ്യാപകർ വഹിച്ച പങ്ക് നിർണായകമാണ്. ജീവിതവഴിയിൽ വഴികാട്ടികളായ ഗുരുനാഥന്മാരെ ഈ അവസരത്തിൽ നന്ദിയോടെ ഓർക്കുന്നു. കേരളത്തിന്റെ ഭാവി തലമുറകൾക്ക് അറിവിന്റെയും മനുഷ്യസ്നേഹത്തിന്റെയും വെളിച്ചം പകരുന്ന അധ്യപകർക്ക് അഭിവാദ്യങ്ങൾ. ഏവർക്കും ഹൃദയപൂർവ്വം അധ്യാപക ദിനാശംസകൾ നേരുന്നതായും പിണറായി വിജയൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home