ad
Deshabhimani

പാര്‍ടി ഫണ്ട് തട്ടിപ്പ്; മുൻ ഡിഎംകെ മന്ത്രിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്

nehru.png
വെബ് ഡെസ്ക്

Published on Sep 05, 2026, 10:55 AM | 1 min read

ചെന്നൈ : മുൻ ഡിഎംകെ മന്ത്രി കെ എൻ നെഹ്റുവിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്. തിരുച്ചിറപ്പള്ളിയിലെ തില്ലൈ ന​ഗറിലുള്ള വസതിയിലും സ്ഥാപനങ്ങളിലുമാണ് ഡയറക്ടറേറ്റ് ഓഫ് വിജിലൻസ് ആന്റ് കറപ്ഷൻ റെയ്ഡ് നടത്തുന്നത്. ‌‌കെ എൻ നെഹ്റുവിന്റെ സഹോദരൻ കെ എൻ രവിചന്ദ്രയുടെ വസതിയിലും വിജിലൻസ് പരിശോധന നടത്തുകയാണ്.


വിവിധ സ്ഥാപനങ്ങളിൽ നിന്ന് പാർടി ഫണ്ട് ശേഖരിച്ചതുമായി ബന്ധപ്പെട്ട പരാതിയിലാണ് റെയ്ഡ്. ശനിയാഴ്ച രാവിലെയാണ് റെയ്ഡ് ആരംഭിച്ചത്. തിരുച്ചിറപ്പള്ളി, ചെന്നൈ ഉൾപ്പെടെ പത്തിലധികം ഇടങ്ങളിലാണ് പരിശോധന. ചെന്നൈയിൽ തിരുവാണിയൂർ, അണ്ണാന​ഗർ, അടയാന​ഗർ തുടങ്ങിയ മേഖലകളിലും തിരുച്ചിറപ്പള്ളിയിൽ നെഹ്റുവുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളിലും ഒരേ സമയമാണ് റെയ്ഡ് നടക്കുന്നത്.


പല സ്ഥാപനങ്ങളിൽ നിന്നും ഭീഷണിപ്പെടുത്തി പാർടി ഫണ്ട് ശേഖരിച്ചുവെന്നതാണ് പരാതി. ഇതേ പരാതിയിൽ നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പരിശോധന നടത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home