സ്വര്‍ണവിലയില്‍ ഇടിവ്; പവന് 1360 രൂപ കുറഞ്ഞു

തിരുവനന്തപുരം : രണ്ട് ദിവസത്തെ കുതിപ്പിന് ശേഷം വിപണിയിൽ സ്വർണവിലയിൽ ഇടിവ്. തുടർച്ചയായ കുതിപ്പിന് ശേഷമുണ്ടായിരിക്കുന്ന വിലക്കുറവ് ഉപഭോക്താക്കൾക്ക് നേരിയ ആശ്വാസമാണ്. ഗ്രാമിന് 170 രൂപയും പവന് 1360 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 14, 190 രൂപയും പവന് 1,13,520 രൂപയുമായി. അതേസമയം, വെള്ളി വിലയിൽ മാറ്റമില്ല.
കഴിഞ്ഞ രണ്ട് ദിവസത്തിൽ പൊന്നിന്റെ വിലയിൽ വൻ വർധനവാണുണ്ടായത്. വ്യാഴാഴ്ച പവന് ഒറ്റയടിക്ക് 2,440 രൂപയും ഗ്രാമിന് 305 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 14,240 രൂപയും പവന് 1,13,920 രൂപയുമായി. വെള്ളിവിലയും വർധിച്ചു. വെള്ളിക്ക് ഗ്രാമിന് അഞ്ചുരൂപ കൂടി 250 രൂപയായി. ഇന്നലെ പവന് 960 രൂപ കൂടി 1,14,880 രൂപയും ഗ്രാമിന് 120 രൂപ കൂടി 14,360 രൂപയുമായി. ഇന്നലെയും വെള്ളി വിലയിൽ മാറ്റമുണ്ടായിരുന്നില്ല.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഇടിവുണ്ടായെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുകയായിരുന്നു. വിലയ്ക്ക് പുറമെ ജിഎസ്ടിയും പണിക്കൂലിയും ചോര്‍ക്കുമ്പോള്‍ വില വീണ്ടും വര്‍ധിച്ചതും ഉപഭോക്താക്കള്‍ക്കിടയില്‍ ആശങ്കകള്‍ക്ക് കാരണമായി.










0 comments