ad
Deshabhimani

പെൺകുട്ടിയുമായുള്ള സൗഹൃദത്തെ ചൊല്ലി തര്‍ക്കം; കുത്തേറ്റ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

stabbed to death
വെബ് ഡെസ്ക്

Published on Sep 05, 2026, 11:41 AM | 1 min read

ന്യൂഡൽഹി:സഹപാഠിയായ പെൺകുട്ടിയുമായുള്ള സൗഹൃദത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ കുത്തേറ്റ വിദ്യാര്‍ഥി ചോരവാര്‍ന്ന് മരിച്ചു. ആക്രമണം നടത്തിയ മൂന്ന് കൗമാരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലെ നങ്ലോയിൽ കഴിഞ്ഞ ദിവസം സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് തര്‍ക്കവും ആക്രമണവും ഉണ്ടായത്.


പെൺകുട്ടിക്കും കൂട്ടുകാര്‍ക്കും ഒപ്പം വിദ്യാലയത്തിൽ നിന്ന് മടങ്ങുമ്പോൾ കൗമാരക്കാരായ മൂന്ന് പേര്‍ ചേര്‍ന്ന് സംഘത്തെ തടഞ്ഞു നിര്‍ത്തി. സൗഹൃദം ഉപേക്ഷിക്കാൻ മുന്നറിയിപ്പ് നൽകുകയും തര്‍ക്കത്തിൽ ഏര്‍പ്പെടുകയും ചെയ്തു. തുടര്‍ന്ന് പ്രശ്നം പരിഹരിച്ച് പെൺകുട്ടിയും വിദ്യാര്‍ഥിയും ഒരുമിച്ച് വീട്ടിലേക്ക് നടക്കുന്ന വഴി മൂന്നംഗ സംഘം വീണ്ടും എത്തി. പെട്ടെന്ന് ആക്രമണം നടത്തുകയായിരുന്നു എന്നാണ് പൊലീസ് റിപ്പോര്‍ട്.


തുടയിൽ ആഴത്തിലുള്ള കുത്തേറ്റ് രക്തധമനി അറ്റതാണ് മരണത്തിന് ഇടയാക്കിയത്. ആശുപത്രിയിൽ എത്തുമ്പോഴേക്ക് വിദ്യാര്‍ഥിക്ക് വലിയ രക്തം നഷ്ടം സംഭവിച്ചിരുന്നു. ആശുപത്രിയിൽ അടിയന്തിര ചികിത്സ നൽകി എങ്കിലും ജീവൻ രക്ഷിക്കാനായില്ല.


നങ്ലോയി പൊലീസ് സംഭവ സ്ഥലത്ത് എത്തി. തുടര്‍ന്ന് നടത്തിയ തിരച്ചിലിൽ മൂന്ന് വിദ്യാര്‍ഥികളെയും അറസ്റ്റ് ചെയ്തു. കൊലപാതകം ഉൾപ്പെടെ വകുപ്പ് ചേര്‍ത്താണ് കേസ്. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home