ad
Deshabhimani

print edition അണ്ടർ 19 ടീം ദക്ഷിണാഫ്രിക്കയോട്‌

u19

മുഹമ്മദ്‌ ഇനാൻ

വെബ് ഡെസ്ക്

Published on Jan 03, 2026, 12:04 AM | 1 min read


ബെനോനി

അണ്ടർ 19 ഏകദിന ക്രിക്കറ്റിൽ ഇന്ത്യൻ ടീം ഇന്ന്‌ ദക്ഷിണാഫ്രിക്കയോട്‌. 15ന്‌ തുടങ്ങുന്ന ലോകകപ്പിന്‌ മുന്നോടിയായി മൂന്ന്‌ മത്സരങ്ങളാണ്‌ ഇന്ത്യ ദക്ഷിണാഫ്രിക്കയുമായി കളിക്കുന്നത്‌.


ആദ്യ മത്സരം ഇന്ന്‌ ബെനോനിയിൽ നടക്കും. പതിനാലുകാരൻ വൈഭവ്‌ സൂര്യവംശിയാണ്‌ ക്യാപ്‌റ്റൻ. മലയാളിയായ ആരോൺ ജോർജ്‌ വൈസ്‌ ക്യാപ്‌റ്റനും. മലയാളി ഓൾറ‍ൗണ്ടർ മുഹമ്മദ്‌ ഇനാനും ടീമിലുണ്ട്‌. ലോകകപ്പ്‌ ടീമിന്റെ ക്യാപ്‌റ്റൻ ആയുഷ്‌ മാത്രെയാണ്‌. വൈസ്‌ ക്യാപ്‌റ്റൻ വിഹാൽ മൽഹോത്രയും. ഇരുവർക്കും പരിക്കായതിനാലാണ്‌ ദക്ഷിണാഫ്രിക്കൻ പരന്പരയിൽനിന്ന്‌ വിട്ടുനിൽക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home