ഇന്ത്യയ്ക്ക് മുന്നിൽ 196 റൺസ് വിജയലക്ഷ്യം

കൊല്‍ക്കത്ത : ട്വന്റി20 ലോകകപ്പിന്റെ സെമി ഫൈനലിൽ കടക്കാൻ ഇന്ത്യയ്ക്ക് മുന്നിൽ 196 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിൻഡീസിന്റേത് പതിഞ്ഞ തുടക്കമായിരുന്നു. അർഷ്ദീപ് സിങ് എറിഞ്ഞ ആദ്യ ഓവറിൽ മൂന്നു റൺസ് മാത്രമാണ് അവർ എടുത്തത്. ഹാർദിക് എറിഞ്ഞ രണ്ടാം ഓവറിൽ ഒരു സിക്സും ഒരു ഫോറുമായി ക്യാപ്റ്റൻ ഷായ് ഹോപ് സ്കോർബോർഡിന് ചെറി മുന്നേറ്റമുണ്ടായി. എങ്കിലും പവർപ്ലേയിൽ 45 റൺസിൽ വെസ്റ്റിൻഡീസ് ഒതുങ്ങി. പവർപ്ലേയിൽ തന്ന അക്ഷർ പട്ടേലിനെ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പന്തേൽപ്പിച്ചെങ്കിലും വിക്കറ്റ് വീഴ്ത്താൻ ഇന്ത്യയ്ക്കുമായില്ല.
ആദ്യം ബാറ്റു ചെയ്ത വിൻഡീസ്, നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 195 റൺസെടുത്തു. അവസാന ഓവറുകളിൽ തകർത്തടിച്ച റോവ്‌മൻ പവൽ (19 പന്തിൽ 34*)– ജയ്സൻ ഹോൾഡർ (22 പന്തിൽ 37*) സഖ്യമാണ് കരീബിയൻ സ്കോർ 200ന് അടുത്തെത്തിച്ചത്. റോസ്ടൻ ചേസ് (25 പന്തിൽ 40), ഷിമ്രോൺ ഹെറ്റ്‌മയർ (12 പന്തിൽ 27) എന്നിവരും തിളങ്ങി ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്ര രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ വരുൺ ചക്രവർത്തി, ഹാർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.










0 comments