അഞ്ച് ഓവർ പൂർത്തിയാക്കും മുമ്പെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട് ദക്ഷിണാഫ്രിക്ക

അഹമ്മദാബാദ്: ഇന്ത്യക്ക് തകർപ്പൻ തുടക്കം . 20 റൺസെടുക്കവെ മൂന്ന് വിക്കറ്റ് ദക്ഷിണാഫ്രിക്കക്ക് നഷ്ടമായി. റയൻ റിക്കൽട്ടണെ ബുംറയുടെ പന്തിൽ ശിവം ദുബെ ക്യാച്ചെടുത്ത് പുറത്താക്കിയതോടെയാണ് അഞ്ച് ഓവർ തികയ്ക്കും മുമ്പെ ദക്ഷിണാഫ്രിക്കക്ക് മൂന്ന് വിക്കറ്റ് നഷ്ടമായത്.
ബുംറയുടെ പന്തിൽ ക്വന്റൺ ഡി കോക്കിന്റെ വിക്കറ്റ് തെറിച്ചതോടെയാണ് തുടക്കത്തിലെ ദക്ഷിണ ആഫ്രിക്കയ്ക്ക് പിഴച്ചത്. ഏഴ് പന്തിൽ ആറ് റൺസെടുത്താണ് ക്വന്റൺ മടങ്ങിയത്. തുടര്‍ന്ന് ഹർഷ്ദീപ് സിംഗിന്റെ പന്തിൽ ഹർദിക് പാണ്ഡ്യ ഐഡൻ മാർക്റാമിനെ കെെക്കുള്ളിലാക്കുകയായിരുന്നു
ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുത്തുക്കുകയായിരുന്നു. നിലവിലെ ജേതാക്കളും റണ്ണറപ്പും തമ്മിലാണ് ഇന്ന് മുഖാമുഖം. ഗ്രൂപ്പ് ഘട്ടം അനായാസം മറികടന്ന ഇന്ത്യക്ക് വലിയ പരീക്ഷണമാണിന്ന് . ദക്ഷിണാഫ്രിക്ക അവസാന കളിയിൽ ന്യൂസിലൻഡിനെ തകർത്താണ് വരുന്നത്. മലയാളി താരം സഞ്ജു സാംസൺ ഇന്നും ടീമിലില്ല.
ലോകകപ്പിന് തൊട്ടുമുന്പുള്ള ട്വന്റി20 പരന്പരയിൽ 3–1ന്റെ ജയമാണ് ഇന്ത്യ നേടിയത്. ലോകകപ്പിലെത്തുന്പോൾ ഇടംകൈയൻ ബാറ്റർ ഇഷാൻ കിഷന്റെ സാന്നിധ്യമാണ് ടീമിനെ കൂടുതൽ കരുത്തുറ്റതാക്കുന്നത്. ലോകകപ്പിന് മുന്പുള്ള അവസാന പരന്പരയിൽ ന്യൂസിലൻഡിനെതിരെ തകർപ്പൻ പ്രകടനവുമായാണ് ഇഷാൻ കടന്നുവന്നത്. അഭിഷേക് ശർമയും തിലക് വർമയും താളം കണ്ടെത്താത്ത സാഹചര്യത്തിൽ വിക്കറ്റ് കീപ്പറുടെ പ്രകടനം നിർണായകമാകും.
ഗ്രൂപ്പ് ഘട്ടത്തിൽ അമേരിക്ക, നമീബിയ, പാകിസ്ഥാൻ, നെതർലൻഡ്‌സ് ടീമുകളെ തോൽപ്പിച്ചാണ് ഇന്ത്യ മുന്നേറിയത്. ഇന്ന് ജയിച്ചാൽ ലോകകപ്പിൽ തുടർച്ചയായി 12 ജയങ്ങളാകും.
ഇന്ത്യൻ ടീം
അഭിഷേക് ശർമ, ഇഷാൻ കിഷൻ, തിലക് വർമ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, റിങ്കു സിങ്, ശിവം ദുബെ, അക്‌സർ പട്ടേൽ, അർഷ്‌ദീപ് സിങ്, ജസ്‌പ്രീത് ബുമ്ര, വരുൺ ചക്രവർത്തി.
ദക്ഷിണാഫ്രിക്ക
എയ്‌ദൻ മാർക്രം, ക്വിന്റൺ ഡി കോക്ക്, റ്യാൻ റിക്കിൾട്ടെൺ, ഡെവാൾഡ് ബ്രെവിസ്, ട്രിസ്‌റ്റൺ സ്‌റ്റബ്‌സ്, ഡേവിഡ് മില്ലർ, മാർകോ യാൻസെൺ, കോർബിൻ ബോഷ്, കേശവ് മഹാരാജ്, കഗീസോ റബാദ/ആൻറിച്ച് നോർത്യെ, ലുൻഗി എൻഗിഡി.
127 റൺസ് പൂർത്തിയാകവെ നാല് വിക്കറ്റ് നഷ്ടമായി ദക്ഷിണാഫ്രിക്ക
പത്ത് ഓവർ പൂർത്തിയാകുമ്പോൾ ദക്ഷിണആഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 83 റൺസ് നേടി
മുപ്പത് പന്തിൽ 53 റൺസ് നേടി ബ്രെവിസ് മില്ലർ കൂട്ടുകെട്ട്
50 കടന്ന് ദക്ഷിണാഫ്രിക്ക ഡെവാൾഡ് ബ്രെവിസും ഡേവിഡ് മില്ലും ക്രീസിൽ
ആറ് ഓവർ പൂർത്തിയായപ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക 41 റൺസ് എന്ന നിലയിലാണ്
ഹർഷ്ദീപി സിംഗിന്റെ പന്തിൽ ഹർദിക് പാണ്ഡ്യ ഐഡൻ മാർക്റാമിനെ കെെക്കുള്ളിലാകുകയായിരുന്നു
ഇന്ത്യക്ക് ആദ്യ വിക്കറ്റ് , ബുംറയുടെ പന്തിൽ ക്വന്റൺ ഡി കോക്കിന്റെ വിക്കറ്റ് തെറിക്കുകയായിരുന്നു.ഏഴ് പന്തിൽ ആറ് റൺസെടുത്താണ് ക്വന്റൺ മടങ്ങിയത്










0 comments