ad
Deshabhimani

ധൈര്യമുണ്ടെങ്കിൽ ബിജെപിയിൽ ചേർന്ന് ജനവിധി തേടണം; വിമതർക്ക് വെല്ലുവിളിയുമായി മമത ബാനർജി

Mamata Banerjee.jpg
വെബ് ഡെസ്ക്

Published on Jul 21, 2026, 03:38 PM | 1 min read

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിനുള്ളിലെ വിമത നേതാക്കൾക്ക് മുന്നറിയിപ്പുമായി പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും ടിഎംസി നേതാവുമായ മമത ബാനർജി. പാർട്ടി വിട്ട് പുറത്തുപോകാൻ ആഗ്രഹിക്കുന്ന വിമതർ ബിജെപിയിൽ ചേർന്ന് സ്വന്തം രാഷ്ട്രീയ സ്വാധീനം തെരഞ്ഞെടുപ്പിലൂടെ തെളിയിക്കാൻ അവർ വെല്ലുവിളിച്ചു.


കൊൽക്കത്തയിൽ നടന്ന ഒരു പാർട്ടി പരിപാടിയിൽ സംസാരിക്കവെയാണ് മമതയുടെ പരാമർശം. പാർട്ടിക്കുള്ളിൽ നിന്ന് ചതിപ്രവർത്തനങ്ങൾ നടത്തുന്നവരെ ഒരു കാരണവശാലും തിരിച്ചെടുക്കില്ലെന്ന് അവർ വ്യക്തമാക്കി. ചതിച്ചവർക്ക് ടിഎംസിയിലേക്ക് തിരിച്ചുവരാൻ അനുവാദമില്ല.


ധൈര്യമുണ്ടെങ്കിൽ ആ ദ്രോഹികൾ ബിജെപിയിൽ ചേർന്ന് മത്സരിക്കട്ടെയെന്നും മമത പറഞ്ഞു. പാർട്ടിക്കുവേണ്ടി ജീവൻ വെടിഞ്ഞ പ്രവർത്തകരുടെ കുടുംബാംഗങ്ങളെ ചടങ്ങിൽ മമത നന്ദി അറിയിച്ചു. പ്രലോഭനങ്ങളെ അതിജീവിച്ച് പാർട്ടിയിൽ വിശ്വാസമർപ്പിച്ച് ഒപ്പം നിന്ന കുടുംബങ്ങളുടെ നിലപാടുകളെ അവർ പ്രശംസിച്ചു.


അതേസമയം, ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് അവർ സൂചിപ്പിച്ചു. തൃണമൂൽ കോൺഗ്രസിനുള്ളിൽ അസ്വസ്ഥതകൾ പുകയുന്നതിനിടയിലാണ് മമത ബാനർജിയുടെ ഈ നിർണായക പ്രതികരണം പുറത്തുവന്നിരിക്കുന്നത്. അടുത്തിടെയാണ് വിമത പക്ഷം ടിഎംസി ഓഫീസ്‌ കൈയേറുകയും ഇതാണ് യഥാർത്ഥ ടിഎംസി എന്ന് പ്രഖ്യാപിക്കുകയും ചെയ്തത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home