വിസ്മയ മോഹൻലാലിന്റെ 'തുടക്കം' ഒടിടിയിലേക്ക്: എവിടെ കാണാം?

തുടക്കം സിനിമയുടെ പോസ്റ്റർ (ഇടത്) മോഹൻലാൽ (വലത്)| Photo:Social Media
കൊച്ചി : മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ അരങ്ങേറ്റം കുറിച്ച 'തുടക്കം' സിനിമയുടെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ജിയോ ഹോട്ട്സ്റ്റാറിലൂടെ സെപ്റ്റംബർ 18 മുതൽ ചിത്രം സിട്രീമിങ് ആരംഭിക്കും. തീയേറ്ററുകളിൽ വിജയകരമായി അഞ്ചാം വാരത്തിലേക്ക് കടന്ന ശേഷമാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ചിത്രം ജൂഡ് ആന്റണി ജോസഫാണ് സംവിധാനം ചെയ്തത്. റിപ്പോർട്ടുകൾ പ്രകാരം ചിത്രം ഇതിനകം 50 കോടി രൂപയുടെ ആഗോള ഗ്രോസ് കളക്ഷൻ സ്വന്തമാക്കിയിട്ടുണ്ട്. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മോഹൻലാലിന്റെ സർപ്രൈസ് അതിഥി വേഷവും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവർ ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ജോമോൻ ടി ജോണും സംഗീതം നൽകിയത് ജേക്സ് ബിജോയുമാണ്. ചമൻ ചാക്കോയാണ് എഡിറ്റിങ്.









0 comments