ad
Deshabhimani

ഗാർഹിക തൊഴിലാളികളെ സന്ദർശിച്ച്‌ ഇന്ത്യൻ അംബാസഡർ

Indian Ambassador Visits Domestic Workers.jpg
വെബ് ഡെസ്ക്

Published on Jul 21, 2026, 03:38 PM | 1 min read

മസ്‌കത്ത്‌: പ്രയാസം നേരിടുന്ന ഇന്ത്യൻ വനിതാ ഗാർഹിക തൊഴിലാളികളെ ഒമാനിലെ ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ സന്ദർശിച്ചു. എംബസിയുടെ തുടർച്ചയായ പിന്തുണയും അവരുടെ പരാതികൾ പരിഹരിക്കാനുള്ള വേഗത്തിലുള്ള നടപടിയും ഉറപ്പുനൽകി. ബുദ്ധിമുട്ടുള്ള സാഹചര്യങ്ങൾ കാരണം തൊഴിലുടമകളുടെ വീടുകൾ ഉപേക്ഷിച്ചുപോയതോ തൊഴിലുടമകളാൽ ഉപേക്ഷിക്കപ്പെട്ടതോ ആയ സ്ത്രീകളുമായി പിസെ സംസാരിച്ചു.


എംബസിയുടെ കമ്യൂണിറ്റി അഫയേഴ്‌സ് ടീം അവരുടെ കേസുകൾ വേഗത്തിൽ പരിഹരിക്കുന്നതിന് സഹായിക്കുമെന്ന് ഉറപ്പുനൽകി. ദുരിതമനുഭവിക്കുന്ന ഇന്ത്യൻ ഗാർഹിക തൊഴിലാളികൾക്ക് അവരുടെ കേസുകൾ പരിഗണിക്കപ്പെടുന്നതുവരെ സൗജന്യ ഭക്ഷണവും താമസവും നൽകുന്നുണ്ടെന്ന് എംബസി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home