ad
Deshabhimani

കെസിഎൽ; ട്രിവാൻഡ്രം റോയൽസിനെ ഒരു വിക്കറ്റിന് വീഴ്ത്തി തൃശൂർ ടൈറ്റൻസ്

THRISSUR TITANS
വെബ് ഡെസ്ക്

Published on Aug 25, 2026, 11:05 PM | 1 min read

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ ട്രിവാൻഡ്രം റോയൽസിനെതിരെ തൃശൂർ ടൈറ്റൻസിന് ആവേശകരമായ ഒരു വിക്കറ്റ് ജയം. റോയൽസ് ഉയർത്തിയ 182 റൺസ് വിജയലക്ഷ്യം 19.4 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ തൃശൂർ മറികടന്നു.


ആദ്യം ബാറ്റ് ചെയ്ത ട്രിവാൻഡ്രം റോയൽസ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുത്തു. ഗോവിന്ദ് ദേവ് പൈ 35 പന്തിൽ 76 റൺസുമായി പുറത്താകാതെ നിന്നു. എട്ട് ഫോറും അഞ്ച് സിക്‌സും ഉൾപ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. അഭിഷേക് പി നായർ 40 റൺസും കൃഷ്ണ പ്രസാദ് 30 റൺസും നേടി.


മറുപടി ബാറ്റിങ്ങിൽ ഷോൺ റോജറുടെ 68 റൺസ് തൃശൂരിന് മികച്ച തുടക്കം നൽകി. 42 പന്തിൽ അഞ്ച് ഫോറും നാല് സിക്‌സും ഉൾപ്പെടുന്നതായിരുന്നു ഇന്നിങ്‌സ്. അവസാന ഘട്ടത്തിൽ മുഹമ്മദ് ഇനാൻ വെറും 15 പന്തിൽ ആറ് സിക്‌സുകളോടെ പുറത്താകാതെ 41 റൺസെടുത്തതോടെ മത്സരം തൃശൂരിന്റെ കൈകളിലേക്ക് മാറി.


അവസാന ഓവറുകളിൽ വിക്കറ്റുകൾ തുടർച്ചയായി നഷ്ടപ്പെട്ടെങ്കിലും 19.4 ഓവറിൽ 183 റൺസിലെത്തി തൃശൂർ ഒരു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി. ട്രിവാൻഡ്രം റോയൽസിനായി സിജോമോൻ ജോസഫ് മൂന്ന് വിക്കറ്റ് വീഴ്ത്തി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home