ad
Deshabhimani

സംസ്ഥാന സബ്‌ജൂനിയർ ബാസ്‌കറ്റ്‌ബോൾ: കോഴിക്കോടും എറണാകുളവും ജേതാക്കൾ

State Sub-Junior Basketball.jpg
വെബ് ഡെസ്ക്

Published on Aug 26, 2026, 12:10 AM | 1 min read

കൊച്ചി: സംസ്ഥാന സബ്‌ജൂനിയർ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോടും എറണാകുളവും ജേതാക്കളായി. ആൺകുട്ടികളുടെ ഫൈനലിൽ കോഴിക്കോട്‌ 64–41ന്‌ കോട്ടയത്തെ തോൽപ്പിച്ചു. തൃശൂരിനെ 56–45ന്‌ പരാജയപ്പെടുത്തി എറണാകുളം മൂന്നാംസ്ഥാനം നേടി.

പെൺകുട്ടികളുടെ ഫൈനലിൽ എറണാകുളം ആലപ്പുഴയെ 60–46ന്‌ കീഴടക്കി. കോഴിക്കോടിനെ 35–32ന്‌ മറികടന്ന്‌ തിരുവനന്തപുരം മൂന്നാമതായി.


മികച്ച കളിക്കാരായി ഫിൽസൺ മനീഷ്‌(കോട്ടയം) അന്ന എൽസ ജോർജ്‌(ആലപ്പുഴ) എന്നിവരെ തെരഞ്ഞെടുത്തു. ഭാവിവാഗ്‌ദാനങ്ങൾക്കുള്ള പുരസ്‌കാരം അക്ഷിത്‌ സി സാജനും (എറണാകുളം) ദ്വിതീയ വിനീത ബിജുവും (തിരുവനന്തപുരം) നേടി. കോഴിക്കോടിന്റെ ഹരിനന്ദ്‌ പി നായരും (കോഴിക്കോട്‌) ടിയാന തോമസും (എറണാകുളം) മൂല്യമേറിയ താരങ്ങളായി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home