ഓണം ഞങ്ങളെങ്ങനെ ആഘോഷിക്കും?

വെള്ളം കയറിയ വീട്ടുമുറ്റത്ത് ഇന്ദിര
കോട്ടയം നാട് ആഘോഷത്തിലാണ്. പക്ഷേ അതിൽ പങ്കെടുക്കാൻ കഴിയാത്ത ആളുകളുണ്ട്. വെള്ളപ്പൊക്ക കെടുതി ഇനിയും വിട്ടുമാറാത്തവർ. സർക്കാരിന്റെ വഞ്ചനയ്‌ക്ക് ഇരയായവർ. ചെളിയടിഞ്ഞ വീട് വൃത്തിയാക്കാൻ ദിവസങ്ങളെടുത്തു. അടിയന്തര സഹായമായി സർക്കാർ തരാമെന്ന് പറഞ്ഞ 10,000 രൂപ പോലും കിട്ടിയില്ല. ഇൗരാറ്റുപേട്ട, പൂഞ്ഞാർ മേഖലയും ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളുമാണ് വെള്ളപ്പൊക്കത്തിൽ ഏറ്റവുമധികം ദുരിതമനുഭവിച്ചത്. നൂറുകണക്കിന് വീടുകളിലെ വെള്ളം കയറി. അത്രയും തന്നെ വ്യാപാരസ്ഥാപനങ്ങൾക്ക് നാശനഷ്ടമുണ്ടായി. സർക്കാരിന്റെ ഭാഗത്തുനിന്ന് സഹായപ്രഖ്യാപനങ്ങളുണ്ടായെങ്കിലും ഒരുരൂപ പോലും ആർക്കും ലഭിച്ചിട്ടില്ല. ആ വീടുകൾക്കു മുന്നിൽ പൂക്കളങ്ങളില്ല. അവിടെ ഓണസദ്യയില്ല, ഓണക്കളികളില്ല, ആരവങ്ങളില്ല. ആ മനുഷ്യർക്ക് ഇത് ദുഖത്തിന്റെ ഓണമാണ്.









0 comments